പൊറിഞ്ചു മറിയം ജോസ് തെലുങ്കില്‍ ആയപ്പോള്‍ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടോ?: 'നാ സാമി രംഗ' കളക്ഷന്‍ വിവരം.!

By Web TeamFirst Published Jan 21, 2024, 11:19 AM IST
Highlights

കേരളത്തില്‍ സ്വീകരിക്കപ്പെട്ടപോലെ ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ സ്വീകരിക്കപ്പെട്ടോ എന്ന ചോദ്യത്തിന് തെളിവായി സിനിമ അണിയറക്കാര്‍ കാണിച്ചുതരുന്നത് ചിത്രത്തിന്‍റെ കളക്ഷനാണ്. 

ഹൈദരബാദ്: ജോഷി സംവിധാനം ചെയ്ത് 2019 ല്‍ റിലീസായ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം കേരളത്തിലെ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗര്‍‌ജ്ജുനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രം ജനുവരി 14നാണ് പുറത്തിറങ്ങിയത്.

കേരളത്തില്‍ സ്വീകരിക്കപ്പെട്ടപോലെ ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍ സ്വീകരിക്കപ്പെട്ടോ എന്ന ചോദ്യത്തിന് തെളിവായി സിനിമ അണിയറക്കാര്‍ കാണിച്ചുതരുന്നത് ചിത്രത്തിന്‍റെ കളക്ഷനാണ്. ഗുണ്ടൂര്‍ കാരം, ഹനുമാന്‍ എന്നീ സംക്രാന്തി റിലീസ് ചിത്രങ്ങള്‍ ഇറങ്ങി മൂന്ന് ദിനങ്ങള്‍ കഴിഞ്ഞ് എത്തിയ ചിത്രം വലിയ ഓപ്പണിംഗ് കളക്ഷന്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട് ചിത്രം കത്തി കയറി. 

Latest Videos

ശനിയാഴ്ച വരെ ചിത്രം ലോകമെമ്പാടും ചിത്രം 41.3 കോടി രൂപ നേടിയെന്നാണ് വിവരം. തെലുങ്ക് സംസ്ഥാനങ്ങളിൽ മാത്രം ചിത്രം എഴു 7 ദിവസം കൊണ്ട് 20.54 കോടി നേടിയിട്ടുണ്ട്.  100 കോടി പിന്നിട്ട തെലുങ്ക് സംക്രാന്തി റിലീസുകള്‍ വച്ച് നോക്കിയാല്‍ ചിത്രം വളരെ പിന്നിലാണെങ്കിലും ചിത്രം മെച്ചപ്പെട്ട കളക്ഷന്‍ നേടുന്നു എന്നാണ് ഇത് കാണിക്കുന്നത്. 

പൊറിഞ്ചു മറിയം ജോസ് തെലുങ്ക് പാശ്ചത്തലത്തിലേക്ക് മാറ്റിയപ്പോള്‍ വലിയ മാറ്റങ്ങള്‍ ചിത്രത്തിന് വന്നിട്ടുണ്ട് എന്നാണ് വിവരം. കിംഗ് എന്ന് ടോളിവുഡില്‍ അറിയപ്പെടുന്ന നാഗര്‍‌ജ്ജുന വളരെക്കാലത്തിന് ശേഷം ഒരു വില്ലേജ് കഥാപാത്രമായി എത്തുന്നു എന്നത് ചിത്രത്തിന്‍റെ പ്രത്യേകതയാണ്. 

പ്രസന്ന കുമാർ ബെസവാഡയുടെ തിരക്കഥയിൽ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് നാ സാമി രംഗ. ശിവേന്ദ്ര ദശരധിയാണ് ക്യാമറമാന്‍. ഛോട്ടാ കെ. പ്രസാദ് എഡിറ്ററായി പ്രവർത്തിച്ചു. 

സിനിമയുടെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് എംഎം കീരവാണിയാണ്. അന്നപൂർണ സ്റ്റുഡിയോയുമായി സഹകരിച്ച് ശ്രീനിവാസ സിൽവർ സ്‌ക്രീൻ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിച്ചത്.

'തീപ്പന്തം കൊണ്ട് തല ചൊറിയരുത്': തനിക്കെതിരായ വിദ്വേഷ പ്രചരണം തുറന്ന് പറഞ്ഞ് ഗായിക പ്രസീത ചാലക്കുടി

'ഇത് ലെഗസിയല്ല, നെപ്പോട്ടിസം': വിമര്‍ശന കമന്‍റിന് ചുട്ടമറുപടിയുമായി സുരേഷ് ഗോപിയുടെ മകന്‍ മാധവ്
 

click me!