ബോക്സോഫീസില്‍ കാര്യമായ പ്രതികരണമാണ് മിസിസ് ചാറ്റര്‍ജി വെര്‍സസ് നോര്‍വെ എന്ന ചിത്രം ഉണ്ടാക്കുന്നത്.
മുംബൈ: വലിയതാരങ്ങളുടെ ചലച്ചിത്രങ്ങള്‍ പോലും ബോക്സ്ഓഫീസില്‍ തകര്‍ന്ന് തരിപ്പണമാകുന്നത് ബോളിവുഡില്‍ പുതിയ വാര്‍ത്തയല്ല. അക്ഷയ് കുമാറിന്‍റെ അവസാന ചിത്രം സെല്‍ഫിയൊക്കെ ബോളിവുഡിലെ വന്‍ ദുരന്തം ആയിരുന്നു. ഷാരൂഖിന്‍റെ പഠാനും, രണ്‍ബീറിന്‍റെ ചിത്രം 'തൂ ഝൂടി മേയ്‍ൻ മക്കാര്‍' എന്നിവയാണ് ബോളിവുഡില്‍ ഹിറ്റ് മാര്‍ക്ക് തൊട്ടത്.
അതേ സമയം ബോക്സ് ഓഫീസില്‍ അതിജീവനം നടത്തുകയാണ് റാണി മുഖര്‍ജി തന്‍റെ പുതിയ ചിത്രത്തിലൂടെ. ബോക്സോഫീസില്‍ കാര്യമായ പ്രതികരണമാണ് മിസിസ് ചാറ്റര്‍ജി വെര്‍സസ് നോര്‍വെ എന്ന ചിത്രം ഉണ്ടാക്കുന്നത്. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ വാരാന്ത്യം കഴിയുമ്പോള്‍ ചിത്രം ആകെ 6.42 കോടി രൂപ നേടിയിട്ടുണ്ട്.
undefined
റിലീസ് ദിനത്തില്‍ ചിത്രം 1.27 കോടി മാത്രമാണ് നേടിയത്. അതിന് പിന്നാലെ മികച്ച കളക്ഷന്‍ നേടിയ ഈ ചിത്രം ഞായറാഴ്ച 2.89 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഇതേ രീതിയില്‍ കളക്ഷന്‍ നിലനിന്നാല്‍ ചിത്രം 25 കോടിയിൽ കൂടുതല്‍ നേടുമെന്നാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നത്.
വലിയ സിനിമകൾ പോലും വിജയിക്കാത്ത നിലവിലെ സാഹചര്യം മിസിസ് ചാറ്റർജി vs നോർവേ പോലെയുള്ള ഒരു ഹാർഡ്‌കോർ അർബൻ മൾട്ടിപ്ലക്‌സ് സിനിമ 25-30 കോടി കളക്ഷൻ നേടിയാൽ കൂടുതൽ ഓഫ്‌ബീറ്റ് സിനിമകൾ വരാന്‍ വഴിയൊരുക്കിയേക്കുമെന്നാണ് ബോളിവുഡ് കരുതുന്നത്.
ഇതേ സമയം മർദാനി, ഹിച്കി, മർദാനി 2 എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മിസിസ് ചാറ്റർജി vs നോർവേയും വിജയിക്കുന്നതോടെ യാഷ് രാജ് ഫിലിംസിന് പുറത്ത് റാണി മുഖര്‍ജിയുടെ സ്വീകാര്യതയും വര്‍ദ്ധിക്കുകയാണ്. ഫാമിലി കോർട്ട് റൂം ഡ്രാമയാണ് ഈ റാണി മുഖര്‍ജി ചിത്രത്തിന്‍റെ തീം. രാജ്യത്തെ 120 നഗരങ്ങളിലെ പ്രധാന മൾട്ടിപ്ലക്‌സുകളിൽ 500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
'ചെന്നൈ ഷെഡ്യൂളിലെ പാക്കലാം'; 'ലിയോ' കശ്മീർ ഷൂട്ട് പൂർത്തിയാക്കി സഞ്ജയ് ദത്ത്
ബോളിവുഡിന് തുണയായ 'ബ്രഹ്മാസ്ത്ര'; ടെലിവിഷൻ പ്രീമിയർ പ്രഖ്യാപനം