ഇന്ത്യയിലെ ഏറ്റവും വയലന്‍റ് ചിത്രം 'കില്‍' തീയറ്ററില്‍ വിജയിക്കുന്നോ?: കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Jul 7, 2024, 12:37 PM IST
Highlights

രാഘവ് ജുയൽ, ലക്ഷ്യ, തന്യ മാണിക്തല എന്നിവർ അഭിനയിച്ച 'കിൽ' ശനിയാഴ്ച കളക്ഷനിൽ  കുതിപ്പ് രേഖപ്പെടുത്തി. 

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വയലന്‍റായ ചലച്ചിത്രം എന്ന ലേബലില്‍ എത്തിയ  'കിൽ'  മികച്ച രീതിയില്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്. രാഘവ് ജുയൽ, ലക്ഷ്യ, തന്യ മാണിക്തല എന്നിവർ അഭിനയിച്ച 'കിൽ' ശനിയാഴ്ച കളക്ഷനിൽ  കുതിപ്പ് രേഖപ്പെടുത്തി. ആഭ്യന്തര ബോക്‌സ് ഓഫീസിൽ രണ്ടാം ദിനം ഗോർ ത്രില്ലർ ചിത്രം നേടിയത് 1.90 കോടി രൂപയാണ്.

ബോക്സോഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം കണക്ക് അനുസരിച്ച്, 'കിൽ' ഇന്ത്യയിൽ മൊത്തം ഇതുവരെ 3.15 കോടി രൂപ നേടി. കരൺ ജോഹറും ഗുണീത് മോംഗയും ചേർന്ന് നിർമ്മിച്ച ചിത്രം മുംബൈയിലും ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നാണ് വിവരം.

Latest Videos

ശനിയാഴ്ച, ചിത്രത്തിന് മൊത്തത്തിലുള്ള ഹിന്ദി ഒക്യുപൻസി നിരക്ക് 19.9 ശതമാനമായിരുന്നു, നൈറ്റ് ഷോകളിൽ കൂടുതൽ ആളുകള്‍ എത്തിയെന്നാണ് കണക്കുകള്‍ പറയുന്നത്. 

പ്രഭാസ് നായകനായി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി'യിൽ നിന്ന് ആഭ്യന്തര ബോക്‌സ് ഓഫീസിൽ 'കിൽ' കടുത്ത മത്സരമാണ് നേരിടുന്നത്. കല്‍ക്കി രണ്ടാം ആഴ്ചയിലും ചിത്രം പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നത് തുടരുകയാണ്. പ്രഭാസിനെ കൂടാതെ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കരൺ ജോഹറും ഗുണീത് മോംഗയും നിര്‍മ്മിച്ച 'കിൽ' ഒരു അഡൾട്ട് സിനിമയാണ്. നിഖില്‍ ഭട്ടാണ് ചിത്രത്തിന്‍റെ സംവിധാനം നേരത്തെ ടൊറന്‍റോ ഇൻറര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ ഇത് പ്രദർശിപ്പിച്ചിരുന്നു.

'നീ പ്ലസ് ടു പിള്ളേരുടെ ഇടി കണ്ടിട്ടുണ്ടോടാ.. നല്ല നാടന്‍ ഇടി': ഇടി പൂരമായി 'ഇടിയന്‍ ചന്തു' ടീസര്‍

അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍: പുതിയ ചിത്രങ്ങള്‍

tags
click me!