തിങ്കളാഴ്‍ച പരീക്ഷ പാസ്സായോ വിജയ്‍യുടെ ദ ഗോട്ട്?, കണക്കുകള്‍, ശരിക്കും സംഭവിക്കുന്നത് എന്ത്?, ലാഭമോ?, അതോ?

By Web Team  |  First Published Sep 10, 2024, 8:47 AM IST

തിങ്കളാഴ്‍ച ആകെ നേടിയതിന്റെ കണക്കുകള്‍ സിനിമയുടെ ഗതിയും നിര്‍ണയിക്കുന്നതാണ്.


സിനിമയുടെ ഗതി എങ്ങോട്ടാണെന്ന് തിങ്കളാഴ്‍ചത്തെ കളക്ഷൻ കണക്കുകള്‍ വ്യക്തമാക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കാരണം റിലീസിന്റെ ഹൈപ്പും പിന്നീടുള്ള അവധി ദിവസങ്ങളും കഴിയുമ്പോഴായിരിക്കും സ്വാഭാവികമായും ഒരു പ്രധാന സിനിമ മുന്നോട്ടുപോകുമോ ഇല്ലയോയെന്ന് വ്യക്തമാകുക. അങ്ങനെ കണക്കിലെടുക്കുന്നതിനാലാണ് അനലിസ്റ്റുകള്‍ സിനിമയുടെ തിങ്കളാഴ്‍ച ടെസ്റ്റെന്ന് വിശേഷിപ്പിക്കുന്നത്. ദ ഗോട്ട് 14.1 കോടി തിങ്കളാഴ്‍ച ആകെ നേടി എന്ന കണക്കുകളാണ് സിനിമാ അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ടിലുള്ളത്.

തെലുങ്ക് പതിപ്പ് നേടിയത് 0.6 കോടി രൂപയാണ്. തമിഴ് പതിപ്പാകട്ടെ ആകെ 12.5 കോടി രൂപയും നേടിയിരിക്കുന്നു. ഹിന്ദി പതിപ്പാകട്ടെ ഒരു കോടിയും തിങ്കളാഴ്‍ച നേടിയിരിക്കുന്നു എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 281 കോടി  രൂപയില്‍ അധികം ആഗോളതലത്തില്‍ ആകെ ദ ഗോട്ട് നേടിയിരിക്കുന്നു.

Latest Videos

undefined

ദ ഗോട്ടിന് മിക്കവാറും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എൻഡ് ക്രെഡിറ്റില്‍ അതിന്റെ സൂചനകളുമുണ്ട്. ഗോട്ട് വേഴ്‍സസ് ഒജിയെന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര്. നായകന് പകരം വില്ലനെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചേക്കും എന്നും അജിത്ത് കുമാര്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വിജയ് രാഷ്‍ട്രീയ പ്രഖ്യാപനം നടത്തിയതിനാല്‍ സിനിമ ഇന്ന് ഒന്നു കൂടി മാത്രമേയുണ്ടാകൂ. ദ ഗോട്ട് ഹിറ്റായെങ്കിലും രണ്ടാം ഭാഗത്തില്‍ വിജയ് ഉണ്ടാകാൻ സാധ്യത കുറവാണെന്നും സിനിമയില്‍ അജിത്തെത്തിയാല്‍ ആരാധകരുടെ ശത്രുതയില്ലാതാകുമെന്നുമാണ് പ്രതീക്ഷ. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തി.

Read More: ബാലയ്യയ്‍ക്കൊപ്പം മഹേഷ് ബാബുവും, തമൻ പറഞ്ഞത് സത്യമാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!