നേരിന്റെ കുതിപ്പില്‍ പുത്തൻ റെക്കോര്‍ഡുകള്‍.
മലയാളത്തിന്റെ മോഹൻലാല്‍ വീണ്ടും 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുന്നു. ഇത്തവണ നേര് എന്ന ചിത്രത്തിലൂടെയാണ് കളക്ഷനില്‍ മോഹൻലാല്‍ സുവര്‍ണ നേട്ടത്തില്‍ എത്തിയത്. നേര് ആഗോളതലത്തില്‍ ആകെ 50 കോടി ക്ലബില്‍ എത്തിയതായി മോഹൻലാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഇതുവരെ മലയാളത്തില്‍ നിന്നുള്ള 50 കോടി ക്ലബുകളില്‍ നടൻ മോഹൻലാല്‍ രണ്ട് റെക്കോര്‍ഡുകളും സ്വന്തം പേരിലായിരിക്കുകയാണ്.
മലയാളത്തില്‍ കൂടുതല്‍ 50 കോടി ചിത്രങ്ങള്‍ എന്ന റെക്കോര്‍ഡാണ് നേരും ആ നേട്ടത്തില്‍ എത്തിയതോടെ മോഹൻലാല്‍ സ്വന്തമാക്കിയത്. ഇതിനു മുമ്പ് ലൂസിഫറാണ് 50 കോടി ക്ലബില്‍ ഇതിനു മുമ്പ് മോഹൻലാല്‍ നായകനായി എത്തിയത്. ലൂസിഫര്‍ ആഗോളതലത്തില്‍ ആകെ 100 കോടി രൂപയില്‍ അധികവും നേടിയിരുന്നു. മോഹൻലാല്‍ നായകനായ ഒടിയനും 50 കോടി ക്ലബില്‍ എത്തിയിരുന്നു.
undefined
മോഹൻലാല്‍ നായകനായ പുലിമുരുകനും 50 കോടി ക്ലബില്‍ എത്തിയിരുന്നു. മലയാളത്തില്‍ നിന്ന് 100 കോടി ആദ്യമായി നേടിയതും മോഹൻലാല്‍ നായകനായ പുലിമുരുകൻ ആണ് എന്ന് ഒരു പ്രത്യേകതയുമുണ്ട്. മോഹൻലാല്‍ നായകനായ ഒപ്പവും 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. മോഹൻലാലിന്റെ ദൃശ്യമാണ് 50 കോടി ആദ്യമായി മലയാളത്തില്‍ നിന്ന് തികച്ചത്.
ഇവയ്ക്ക് പുറമേ മോഹൻലാലിന് 50 കോടി ക്ലബില്‍ മറ്റൊരു റെക്കോര്‍ഡുമുണ്ട്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 50 കോടി ക്ലബില്‍ എത്തുന്ന ഒരു ചിത്രം എന്ന റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനാണ്. ലൂസിഫര്‍ വെറും നാല് ദിവസത്തെ കളക്ഷൻ കൊണ്ടാണ് സുവര്‍ണ നേട്ടത്തില്‍ എത്തിയത്. എന്തായാലും നേരിലൂടെ മോഹൻലാല്‍ വമ്പൻ തിരിച്ചുവരവ് നടത്തി എന്നതും പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക