വീണ്ടും ബോക്സോഫീസില്‍ അക്ഷയ് കുമാറിന്‍റെ ബോംബോ.!; 'മിഷന്‍ റാണിഗഞ്ച്' ആദ്യ ദിന കളക്ഷന്‍.!

By Web Team  |  First Published Oct 7, 2023, 7:20 PM IST

ഒരു അക്ഷയ് കുമാര്‍ ചിത്രം ആദ്യ ദിനത്തില്‍ അടുത്ത കാലത്ത് നേടുന്ന ഏറ്റവും മോശം കളക്ഷനാണ് ഇതെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 


മുംബൈ:  അക്ഷയ് കുമാർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു' വിന്‍റെ ആദ്യദിനത്തില്‍ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. തുടര്‍ച്ചയായി ബോക്സോഫീസില്‍ ഒരു ഹിറ്റിന് വേണ്ടി കാത്തിരിക്കുന്ന അക്ഷയ് കുമാറിന് നല്ല തുടക്കമല്ല ലഭിച്ചത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് കണക്കുകള്‍ പറയുന്നത് പ്രകാരം അക്ഷയ് ചിത്രം ആദ്യദിനത്തില്‍ 2.8 കോടിയാണ് നേടിയത്.

ഒരു അക്ഷയ് കുമാര്‍ ചിത്രം ആദ്യ ദിനത്തില്‍ അടുത്ത കാലത്ത് നേടുന്ന ഏറ്റവും മോശം കളക്ഷനാണ് ഇതെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അവസാനം ഇറങ്ങിയ അക്ഷയ് കുമാറിന്‍റെ ഓ മൈ ഗോഡ് 2 ആദ്യദിനം ബോക്സോഫീസില്‍ 10.26 കോടി നേടിയിരുന്നു. അന്ന് സൂപ്പര്‍ഹിറ്റായ ഗദര്‍ 2 വിനൊപ്പം ക്ലാഷ് റിലീസായിരുന്നു ഒഎംജി2. ഇത്തവണ ഒരു ക്ലാഷും ഇല്ലാതിരുന്നിട്ടും വളരെ മോശം കളക്ഷനാണ് 'മിഷന്‍ റാണിഗഞ്ച്: ദി ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു' വിന് ലഭിക്കുന്നത് എന്നത് അക്ഷയ് ആരാധകരെ നിരാശരാക്കുന്നുണ്ട്.

Latest Videos

undefined

വരുന്ന ശനി ഞായര്‍ ദിവസങ്ങളാണ് ഇപ്പോള്‍ പ്രതീക്ഷ വയ്ക്കുന്നത്. എന്നാല്‍ ഇതില്‍ ഞായറാഴ്ച ഇന്ത്യയുടെ ലോകകപ്പ് മത്സരം ഉള്ളതിനാല്‍ ബോക്സോഫീസ് വലിയ പ്രതീക്ഷ വയ്ക്കുന്നില്ല എന്നും റിപ്പോര്‍ട്ടുണ്ട്. സമിശ്രമായ റിവ്യൂവാണ് ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ചത്. സൂര്യവംശിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസില്‍ ഒരു വിജയം പോലും നേടാന്‍ അക്ഷയ് കുമാര്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ 200 കോടി ചിത്രങ്ങള്‍ സ്വന്തം പേരിലുണ്ടായിരുന്ന സൂപ്പര്‍താരമായിരുന്നു അക്ഷയ് കുമാര്‍.

അക്ഷയ് കുമാർ, പരിനീതി ചോപ്ര, കുമുദ് മിശ്ര, പവൻ മൽഹോത്ര, രവി കിഷൻ, വരുൺ ബഡോല, ദിബ്യേന്ദു ഭട്ടാചാര്യ, രാജേഷ് ശർമ, വീരേന്ദ്ര സക്‌സേന, ശിശിർ ശർമ, അനന്ത് മഹാദേവൻ, ജമീൽ ഖാൻ, ബചൻ പി പാണ്ഡേ, സുധീർ പി. ഓംകാർ ദാസ് മണിക്പുരി എന്നി അഭിനേതാക്കളാണ് പൂജ എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിച്ച  'മിഷന്‍ റാണിഗഞ്ചില്‍' അഭിനയിച്ചത്. 

1989-ൽ പശ്ചിമ ബംഗാളിലെ റാണിഗഞ്ചിൽ വെള്ളം കയറിയ കൽക്കരി ഖനിയിൽ കുടുങ്ങിപ്പോയ 65 ഖനിത്തൊഴിലാളികളെ രക്ഷിച്ച ജസ്വന്ത് സിംഗ് ഗില്ലിന്‍റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനമാണ് ടിനു ദേശായി സംവിധാനം ചെയ്ത ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സെറ്റ് പൊളിച്ച് വിറ്റ് കിട്ടി ലക്ഷങ്ങള്‍, ശമ്പളം എവിടെ?: വിജയിയുടെ ലിയോ വീണ്ടും വിവാദത്തില്‍.!

നെഗറ്റീവ് റിവ്യൂകള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യം: ‘ചാവേര്‍’ നിർമാതാവ്
 

click me!