മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നല്‍കുന്നത്. ചിത്രം നേടിയ റിലീസ് ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയിട്ടുണ്ട്.
ആക്ഷന്‍ നായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ പല ചലച്ചിത്ര വ്യവസായങ്ങളില്‍ പല താരങ്ങളുടെ മുഖങ്ങളാണ് സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം വരിക. ഹോളിവുഡില്‍ അത് ടോം ക്രൂസ് ആണ്. ക്യാമറയ്ക്ക് മുന്നില്‍ ക്രൂസ് നടത്തുന്ന സാഹസികതയുടെ പേരില്‍ ഓരോ ചലച്ചിത്രവും ചിത്രീകരണസമയത്തു തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്.
അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രം മിഷന്‍ ഇംപോസിബിള്‍ ഡെഡ് റെക്കണിംഗ് പാര്‍ട്ട് വണ്‍ കഴിഞ്ഞ ദിവസമാണ് റിലീസായത്. മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നല്‍കുന്നത്. ചിത്രം നേടിയ റിലീസ് ദിന കളക്ഷനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വന്ന് തുടങ്ങിയിട്ടുണ്ട്.
undefined
ഇന്ത്യയിലെമ്പാടുമുള്ള തീയറ്ററുകളിൽ മാന്യമായ ഓപ്പണിംഗ് ചിത്രം നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പോസിറ്റീവ് റിപ്പോര്‍ട്ടുകളോടെ റിലീസ് ദിവസം ടോം ക്രൂയിസ് ചിത്രം 12.5 കോടി കളക്ഷൻ ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയതായി റിപ്പോർട്ട്. ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ഈ ചിത്രം ഇറങ്ങിയിട്ടുണ്ട്.
അതേ സമയം ആഗോളതലത്തില്‍ ബുധനാഴ്ചത്തെ റിലീസിന് മുന്‍പ് ചൊവ്വാഴ്ചത്തെ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം ചിത്രം 7 മില്യണ്‍ ഡോളര്‍ നേടിയതായാണ് കണക്ക്. അതായത് 57 കോടി രൂപ. റിലീസ് ദിനത്തിലെ കളക്ഷനും കൂടി ചേര്‍ത്ത് ഈ ടോം ക്രൂസ് ചിത്രം നേടിയ ആഗോള ബോക്സ് ഓഫീസ് ഓപണിംഗ് 16 മില്യണ്‍ ഡോളറിന്‍റേതാണെന്ന് ഡെഡ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് 131 കോടി രൂപ.
മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ കഴിഞ്ഞ ചിത്രം ഫാള്‍ഔട്ട് (2018) നേടിയ ഓപണിംഗ് ഇതിനേക്കാള്‍ മുകളിലായിരുന്നു. പക്ഷേ ചിത്രത്തിന്‍റെ റിലീസ് വെള്ളിയാഴ്ച ആയിരുന്നു. പുതിയ ചിത്രം റിലീസ് ചെയ്യപ്പെട്ടത് ബുധനാഴ്ചയും. പക്ഷേ ലോകമെങ്ങുമുള്ള പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചു തുടങ്ങിയതിനാല്‍ ലഭിക്കുന്ന അഞ്ച് ദിവസം നീളുന്ന എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡില്‍ നിന്ന് ചിത്രം പണം വാരുമെന്ന് ഉറപ്പാണ്.
2018 ല്‍ പുറത്തെത്തിയ മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ടിന്‍റെ സീക്വലും മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രവുമാണ് ഇത്. എംഐ (മിഷന്‍ ഇംപോസിബിള്‍) സിരീസിലെ റോഗ് നേഷന്‍ (2015), ഫാള്‍ഔട്ട് (2018), ജാക്ക് റീച്ചര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ മക് ക്വാറിയാണ് എംഐ 7 ന്‍റെ സംവിധാനവും സഹ രചനയും. ഐഎംഎഫ് ഏജന്‍റ് എതാന്‍ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന ആക്ഷന്‍ സ്പൈ ചിത്രത്തില്‍ ഹൈലേ ആറ്റ്‍വെല്‍, വിംഗ് റെയിംസ്, സൈമണ്‍ പെഗ്ഗ്, റെബേക്ക ഫെര്‍ഗൂസന്‍, വനേസ കിര്‍ബി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here