100 കോടി ബജറ്റ്, പരക്കെ ട്രോള്‍ 10 മത്തെ ദിവസം വെറും 31 ലക്ഷം; ദുരന്തമായി ഈ ചിത്രം !

By Web Team  |  First Published Oct 21, 2024, 7:56 AM IST

100 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം പത്ത് ദിവസം കൊണ്ട് വെറും 20.46 കോടി മാത്രമാണ് നേടിയത്.


ബെംഗലൂരു: ധ്രുവ സർജ നായകനായി എത്തി മാർട്ടിൻ ഈ വര്‍ഷം കന്നഡയില്‍ നിന്നുള്ള ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ബോക്‌സ് ഓഫീസിൽ കനത്ത തോല്‍വിയായി മാറുകയാണ് ചിത്രം. രണ്ടാം വാരം പിന്നിടുന്ന ചിത്രം മുടക്കുമുതലിന്‍റെ പകുതിപോലും കണ്ടെത്താന്‍ പാടുപെടുകയാണ് എന്നാണ് ചിത്രത്തിന്‍റെ തീയറ്റര്‍ പ്രടനം വ്യക്തമാക്കുന്നത്. 

എ പി അര്‍ജുന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനാവുന്നത് ധ്രുവ സര്‍ജയാണ്. അര്‍ജുന്‍ സക്സേന, മാര്‍ട്ടിന്‍ എന്നീ ഇരട്ട വേഷങ്ങളില്‍ ധ്രുവ സര്‍ജ എത്തുന്ന ചിത്രത്തിന്‍റെ നാല് തിരക്കഥാകൃത്തുക്കളിലൊരാള്‍ അക്ഷന്‍ കിംഗ് അര്‍ജുനാണ്. ചിത്രത്തിന്‍റെ കഥ അര്‍ജുന്‍റെയാണ്. 

Latest Videos

undefined

100 കോടി ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വസവി എന്‍റര്‍പ്രൈസസും ഉദയ് കെ മെഹ്ത പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. വന്‍ ബജറ്റില്‍ ബഹുഭാഷകളിലെ പ്രേക്ഷകരുടെ മുന്നിലേക്ക് ഒരേ സമയം എത്തിയ ചിത്രം പക്ഷേ ബോക്സോഫീസ് കണക്കുകളില്‍ ശരിക്കും ദുരന്തമായി മാറുകയാണ്. 

ഒക്ടോബര്‍ 11  വെള്ളിയാഴ്ച ആയിരുന്നു മാര്‍ട്ടിന്‍റെ വേള്‍ഡ് വൈ‍ഡ് റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം പത്താം ദിനം വെറും 0.35 കോടിയാണ് നേടിയത്. അതും രണ്ടാം ഞായറാഴ്ടചയില്‍. ഇതോടെ ചിത്രത്തിന്‍റെ വിധി നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. മൊത്തം ചിത്രത്തിന്‍റെ കളക്ഷന്‍ പത്ത് ദിവസത്തില്‍ 20.46 കോടിയാണ്. 

ധ്രുവ സർജയെ കൂടാതെ, അൻവേഷി ജെയിൻ, വൈഭവി ഷാൻഡിൽയ, നികിതിൻ ധീർ, അച്യുത് കുമാർ, സുകൃത വാഗ്ലെ എന്നിവരും മാർട്ടിൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ മണി ശര്‍മ്മയും ബിജിഎം രവി ബസ്സൂറുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എന്തായാലും കന്നഡ സിനിമയില്‍ നിന്ന് അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുകയാണ് മാര്‍ട്ടില്‍.

'വിക്കി വിദ്യ കാ വീഡിയോ' ബോക്സോഫീസില്‍ കുതിക്കുന്നു

80 കോടിപടം ബോക്സോഫീസില്‍ മൂക്കുംകുത്തി വീണു; സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സംവിധായകന്‍ !

tags
click me!