മാര്‍ക്ക് ആന്റണിയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
വിശാലിന്റെ വമ്പൻ വിജയമായി മാറിയ ചിത്രമായിരിക്കുകയാണ് മാര്‍ക്ക് ആന്റണി. വിശാലിന്റെ മാര്‍ക്ക് ആന്റണി 100 കോടി ക്ലബില്‍ നേരത്തെ ഇടം നേടിയിരുന്നു. കേരളത്തിലും മാര്‍ക്ക് ആന്റണിക്ക് മികച്ച കളക്ഷനാണ് നേടിയത്. ആഗോളതലത്തില്‍ മാര്‍ക്ക് ആന്റണി നേടിയ കളക്ഷന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്.
തമിഴ്‍നാട്ടില്‍ മാര്‍ക്ക് ആന്റണി 64 കോടി രൂപ നേടിയപ്പോള്‍ തെലുങ്ക് സംസ്‍ഥാനങ്ങളില്‍ 9.8 കോടിയും കര്‍ണാടകയില്‍ 5.7 കോടിയും കേരളത്തില്‍ നാല് കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ 0.7 കോടിയും വിദേശത്ത് 18.5 കോടിയും നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ആകെ ഗ്രോസ് 102.8 കോടി രൂപയാണ്. മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. മറ്റ് പ്രമോഷണ്‍ ചെലവുകളെല്ലാം കണക്കിലെടുത്താലും ചിത്രം വമ്പൻ ലാഭമാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
(16 Days) WW Box Office
TamilNadu : ₹64 Cr
Ap/Tg : ₹9.8 Cr
Karnataka : ₹5.7 Cr
Kerala : ₹4 Cr
ROI : ₹0.7 Cr
Overseas~ ₹18.5 Cr ($2.2M)
Total WW Gross : ₹102.8 Cr
First 100 Cr Club for pic.twitter.com/dtywVEGyTn
undefined
വിജയ്‍ക്കും അജിത്തിനും സൂര്യക്കും കാര്‍ത്തിക്കും രജനികാന്തിനും ധനുഷിനുമൊക്കെ പിന്നാലെ വിശാലും ഇനി കേരളത്തില്‍ ആരാധകരെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷ. വമ്പൻ നായകൻമാര്‍ക്കിടയില്‍ വിശാലിന്റെ ഇരിപ്പിടമുറപ്പിക്കുന്ന ചിത്രമായിരിക്കുകയാണ് മാര്‍ക്ക് ആന്റണി. നടൻ എന്ന നിലയില്‍ വിശാലിന്റെ തിരിച്ചുവരവും ആണ്. ഒടിടി റൈറ്റ്‍സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു.
സംവിധാനം ആദിക് രവിചന്ദ്രനാണ്. രസകരമായ ഒരു ടൈംട്രാവലാണ് വിശാല്‍ ചിത്രം മാര്‍ക്ക് ആന്റണി. വര്‍ത്തമാനകാലത്ത് നിന്ന് ഭൂതകാലത്തേയ്‍ക്ക് ഫോണ്‍ കോളിലൂടെ സഞ്ചരിക്കാനാകുന്നതും ചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്താൻ സാധിക്കുന്നതുമൊക്കെ പരാമര്‍ശിക്കുന്ന വേറിട്ട പ്രമേയവുമാണ് മാര്‍ക്ക് ആന്റണിക്ക്. തമിഴ്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകൻ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവൻ, ഋതു വര്‍മ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും ഉണ്ട്.
Read More: ചരിത്രമാകാൻ ലിയോയും, വിജയ്‍യുടെ പുതിയ ചിത്രം അതിര്‍ത്തി രാജ്യത്തും ആവേശത്തിര തീര്‍ക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക