തമിഴകത്ത് നിന്ന് ഒരു വാഴൈ, കളക്ഷനില്‍ വമ്പൻമാരെയും ഞെട്ടിക്കുന്നു, ആകെ നേടിയത്

By Web Team  |  First Published Aug 28, 2024, 9:45 AM IST

വാഴൈ തമിഴ് ആകെ നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

Mari Selvaraj Vaazhai total collection report out hrk

സംവിധായകൻ മാരി സെല്‍വരാജിന്റേതായി വന്ന ചിത്രമാണ് വാഴൈ. കലൈയരശൻ, നിഖില വിമല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. വൻ പ്രതികരണമാണ് വാഴൈക്ക് ലഭിക്കുന്നത്. വാഴൈ ആകെ നേടിയിരിക്കുന്നത് 11 കോടിയില്‍ അധികം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

'പരിയേറും പെരുമാള്‍' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ഒരു തമിഴ് സംവിധായകനാണ് മാരി സെല്‍വരാജ്.  ധനുഷ് നായകനായ 'കര്‍ണ്ണൻ' സിനിമയും സംവിധാനം ചെയ്‍ത മാരി സെല്‍വരാജിന്റേതായി പിന്നീടെത്തിയ ചിത്രം ഉദയനിധി സ്റ്റാലിന്റെ 'മാമന്നനാണ്. തേനി ഈശ്വറാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തില്‍ ഫഹദ് ഫാസിലും  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.  ഉദയനിധി സ്റ്റാലിൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാമന്നൻ വലിയ ഹിറ്റായി മാറിയിരുന്നു. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ്.

Latest Videos

എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. മാമന്നൻ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ വടിവേലുവായിരുന്നു. വിതരണം റെഡ് ജിയാന്റ് മൂവീസാണ്. മാമന്നനു പിന്നാലെ വാഴൈയും ഹിറ്റ് ചിത്രമാകും എന്ന പ്രതീക്ഷ ശരിയാകുന്ന വിധത്തിലാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധ്രുവ് വിക്രം നായകനാവുന്ന ഒരു ചിത്രം ബൈസണാണ് നിലവില്‍ മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നായകനായ ഒരു കബഡി താരമായാണ് ധ്രുവുണ്ടാകുക. അനുപമ പരമേശ്വരനാണ് നായികാ കഥാപാത്രമായി ചിത്രത്തില്‍ എത്തുക. അഴകം പെരുമാള്‍, ലാല്‍ ധ്രുവ് ചിത്രത്തില്‍ എത്തുമ്പോള്‍ ഹരി കൃഷ്‍ണനു പുറമേ കഥാപാത്രമാകാൻ രജിഷ വിജയനും ഉണ്ടാകും. ഛായാഗ്രാഹണം ഏഴില്‍ അരശ് കെയാണ്. സംഗീതം നിവാസ് കെ പ്രസന്നയാണ്.
നിര്‍മാണം സമീര്‍ ആണ്.

Read More: രായനായി ഞെട്ടിച്ച് ധനുഷ്, തമിഴ്‍നാട്ടിലെ കളക്ഷൻ കണക്കുകളും പുറത്ത്<

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!
vuukle one pixel image vuukle one pixel image