എതിരാളികൾ ഇല്ല, ബോക്സ് ഓഫീസിൽ 'തൂക്കിയടി', പണംവാരിപ്പടമായി 'കണ്ണൂർ സ്ക്വാഡ്'

By Web Team  |  First Published Oct 8, 2023, 7:48 PM IST

ലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ. 


ന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ. 

സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു. 

Latest Videos

undefined

ആദ്യദിനത്തെക്കാൾ ഇരട്ടിയാണ് പത്താം ദിനം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നും ആകെ  27.42 കോടി ചിത്രം നേടി കഴിഞ്ഞു. ആ​ഗോളതലത്തിൽ 60 കോടി അടുപ്പിച്ച് ചിത്രം നേടി എന്നും ട്രാക്കർന്മാർ പറയുന്നു. ഇനി വരുന്ന മൂന്ന് ദിവസത്തിൽ ചിത്രം കേരളത്തിൽ 30 കോടി കടക്കുമെന്നും വിലയിരുത്തലുണ്ട്. 

day 10 Kerala Box Office - 2.42 crores gross collection 👏 (above Day 1) 🔥

Total - 27.42 crores...👏
Will comfortably cross 30+ crores from Kerala & 60+ crores from worldwide by today... 👏🔥

— AB George (@AbGeorge_)

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മുഹമ്മദ് ഷാഫി നടൻ റോണി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. റോണി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, മനോജ് കെ യു, വിജയരാഘവൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു. അതേസമയം, 300ൽ പരം തിയറ്ററുകളിലാണ് മമ്മൂട്ടി ചിത്രമിപ്പോൾ പ്രദർശിപ്പിക്കുന്നത്. 

കോടിക്കിലുക്കത്തിലെ 'പുലിമുരുകൻ'; ആ രം​ഗങ്ങൾ വന്നതിങ്ങനെ, 7 വർഷത്തിന് ശേഷം അൺസീൻ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

click me!