റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മാണം
രണ്ട് ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകമനസില്‍ ഇടംപിടിച്ച മാരി സെല്‍വരാജ് എന്ന സംവിധായകന്‍, ഇതുവരെ കാണാത്തതരം കഥാപാത്രമായി വടിവേലു, ഒപ്പം ഫഹദ് ഫാസില്‍. മാമന്നന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിന് പ്രേക്ഷകര്‍ക്ക് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ 29 വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒപ്പം മികച്ച ഓപണിംഗും ലഭിച്ചു. പോസിറ്റീവ് പബ്ലിസിറ്റി ആദ്യ വാരാന്ത്യ കളക്ഷനെ ഏറെ ഗുണപരമായി സ്വാധീനിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 10 കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്ന ഉദയനിധി സ്റ്റാലിന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. വടിവേലു അവതരിപ്പിക്കുന്ന മാമന്നന്‍റെ മകന്‍ അതിവീരനെയാണ് ഉദയനിധി അവതരിപ്പിച്ചിരിക്കുന്നത്. രത്നവേലു എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് നായിക. വടിവേലുവിന്‍റെയും ഫഹദ് ഫാസിലിന്‍റെയും പ്രകടനങ്ങളാണ് ഏറ്റവുമധികം കൈയടി നേടുന്നത്.
undefined
ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, സുനില്‍ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എന്‍ ബി കതിര്‍, പത്മന്‍, രാമകൃഷ്ണന്‍, മദന്‍ ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം എ ആര്‍ റഹ്‍മാന്‍, ഛായാഗ്രഹണം തേനി ഈശ്വര്‍, കലാസംവിധാനം കുമാര്‍ ഗംഗപ്പന്‍, എഡിറ്റിംഗ് സെല്‍വ ആര്‍ കെ, ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍, ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി, വരികള്‍ യുഗ ഭാരതി, ഓഡിയോഗ്രഫി സുറെന്‍ ജി, മേക്കപ്പ് രാജ് കെന്നഡി, പബ്ലിസിറ്റി ഡിസൈന്‍ കബിലന്‍.
ALSO READ : ആരാവും ബിഗ് ബോസ് ടൈറ്റില്‍ വിജയി? രജിത്ത് കുമാര്‍ പറയുന്നു
WATCH VIDEO : ആത്മാർത്ഥ സൗഹൃദത്തിന്‍റെ അവസാനവാക്കായി ആരാധകരുടെ 'ആണ്ടവർ'! ഇതാണ് ഷിജു അബ്‍ദുള്‍ റഷീദ്: വീഡിയോ