ലോകേഷ് കനകരാജിന്റെ ഫൈറ്റ് ക്ലബ്ബിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്, അര്‍ഹിക്കുന്ന വിജയം നേടാനാകുമോ?

By Web TeamFirst Published Dec 17, 2023, 6:04 PM IST
Highlights

ഫൈറ്റ് ക്ലബ് നേടിയത് എത്ര?.

ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയോടെയാണ് ഫൈറ്റ് ക്ലബ് പ്രദര്‍ശനത്തിനെത്തിയത്.  ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. ഫൈറ്റ്  ക്ലബിന്റെ രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. ഫൈറ്റ് ക്ലബ് ഇന്ത്യയില്‍ 3.92 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

സംവിധായകൻ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്‍ക്ക് എത്തുന്നു എന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രമായി ഫൈറ്റ് ക്ലബും പ്രഖ്യാപിക്കുകയും പ്രദര്‍ശനത്തിന് എത്തുകയും ചെയ്‍തിരിക്കുകയാണ്. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.

Latest Videos

അബ്ബാസ് എ റഹ്‍മത്തിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ വിജയ് കുമാറാണ് നായകൻ. തിരക്കഥയും അബ്ബാസ് എ റഹ്‍മത്താണ്. ഛായാഗ്രഹണം ലിയോൺ ബ്രിട്ടോ. കലാസംവിധാനം ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് വിക്കി, അമ്രിൻ അബൂബക്കർ, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, സൗണ്ട് മിക്സിംഗ് കണ്ണൻ ഗണപത്, കൊറിയോഗ്രാഫി സാൻഡി, എക്സികൂട്ടീവ് പ്രൊഡ്യൂസർ ആർ ബാലകുമാർ എന്നിവരുമാണ്.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി എത്തിയ ചിത്രം ലിയോ അടുത്തിടെ വൻ ഹിറ്റായി മാറിയിരുന്നു. ദളപതി വിജയ്‍യുടെ ലിയോ 600 കോടി രൂപയില്‍ അധികം നേടി ഇന്ത്യൻ ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും നേടിയിരുന്നു. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമതാണ്. തൃഷ നായികയായി എത്തിയ ലിയോ സിനിമയില്‍ ഗൗതം വാസുദേവ് മേനോൻ, മഡോണ സെബാസ്റ്റ്യൻ, ബാബു ആന്റണി, രാമകൃഷ്‍ണൻ, അര്‍ജുൻ, മാത്യു തോമസ്, മായാ കൃഷ്‍ണ, ദിനേഷ് ലാമ്പ, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി.

Read More: റിലീസിനു മുന്നേയുള്ള ആ റെക്കോര്‍ഡ് സ്വന്തമാക്കി സലാര്‍, കൊടുങ്കാറ്റാകാൻ പ്രശാന്ത് നീലിനൊപ്പം പ്രഭാസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!