നെഗറ്റീവ് പബ്ലിസിറ്റി കളക്ഷനെ ബാധിച്ചോ? 'ലൈഗര്‍' ആദ്യദിനം നേടിയത്

By Web Team  |  First Published Aug 26, 2022, 12:13 PM IST

ഇന്ത്യയില്‍ മാത്രം 2500 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ റിലീസ്


ബോളിവുഡിനും മുകളില്‍ തുടര്‍ വിജയങ്ങള്‍ നേടുന്നതിനാല്‍ തെലുങ്കിലെ ഒരു പ്രധാന ചിത്രത്തിന്‍റെ റിലീസ് രാജ്യം മുഴുവനുമുള്ള ചലച്ചിത്ര വ്യവസായങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. അത്തരത്തില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ച ഏറ്റവും പുതിയ ചിത്രമാണ് വിജയം ദേവരകൊണ്ട നായകനായ ലൈഗര്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്‍ത സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം അത്തരത്തില്‍ ശ്രദ്ധ നേടാനുള്ള ഒരു കാരണം കൂടിയുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ, കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം എന്നതായിരുന്നു. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ഒരു കഥാപാത്രമായി എത്തുന്നു എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. എന്നാല്‍ ആദ്യ ദിനം ഏറെയും നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി തുടങ്ങുകയാണ്.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് ചിത്രം നേടിയത് 13.50 കോടിയാണെന്നാണ് പിങ്ക് വില്ലയുടെ കണക്ക്. ഹിന്ദി ബെല്‍റ്റില്‍ നിന്ന് 1.25 കോടിയും തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന് 2 കോടിയും ചിത്രം നേടിയതായും അവരുടെ റിപ്പോര്‍ട്ട്. അങ്ങനെ ആകെ ഇന്ത്യന്‍ നെറ്റ് കളക്ഷന്‍ 16.75 കോടി. ടൈംസ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ആദ്യദിനം 10 കോടിയും ഹിന്ദി പതിപ്പ് 5- 6 കോടിയും തമിഴ് പതിപ്പ് 3 കോടിയും മലയാളം പതിപ്പ് 1.5 കോടിയുമാണ് ആദ്യദിനം നേടിയിരിക്കുന്നത്. ആദ്യ ദിനത്തിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 20 കോടിയാണെന്നും അവര്‍ പറയുന്നു. 

Latest Videos

undefined

ALSO READ : 100 കോടി ക്ലബ്ബിലേക്ക് തെലുങ്കില്‍ നിന്ന് മറ്റൊരു യുവതാരം; സര്‍പ്രൈസ് ഹിറ്റ് ആയി 'കാര്‍ത്തികേയ 2'

അതേസമയം ഇന്ത്യയില്‍ മാത്രം 2500 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ഒരു ബിഗ് ബജറ്റ് തെലുങ്ക് ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും ഏറെ താഴെയുള്ള ഓപണിംഗ് ആണിത്. നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതിനാല്‍ ആദ്യ വാരാന്ത്യ കളക്ഷനിലും അത് പ്രതിഫലിക്കപ്പെടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

click me!