രണ്ടാം ദിവസത്തെ കളക്ഷനിലും കോളിവുഡിലെ എക്കാലത്തെയും വലിയ നേട്ടമാണ് ലിയോ സ്വന്തമാക്കിയിരുന്നത്
തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് ആണ് വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ നേടിയത്. 148.5 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത്. കോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപണിംഗ് എന്നതിനൊപ്പം എല്ലാ ഭാഷകളിലെ ഇന്ത്യന്‍ സിനിമകളിലെയും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഇത്. രണ്ടാം ദിവസത്തെ കളക്ഷനിലും ഈ മേല്‍ക്കെ തുടര്‍ന്നിരുന്നു ലിയോ. എന്നാല്‍ മൂന്നാം ദിവസത്തെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് വിജയ് ചിത്രം.
രണ്ടാം ദിവസത്തെ കളക്ഷനിലും കോളിവുഡിലെ എക്കാലത്തെയും വലിയ നേട്ടമാണ് ലിയോ സ്വന്തമാക്കിയത്. ലിയോ 73.5 കോടി നേടിയപ്പോള്‍ രണ്ടാമതുള്ള രജനി- ഷങ്കര്‍ ടീമിന്‍റെ 2.0 യുടെ രണ്ടാം ദിന കളക്ഷന്‍ 69 കോടി ആയിരുന്നു. ആദ്യ ദിനത്തിലെ കളക്ഷനിലും എക്കാലത്തെയും വലിയ തമിഴ് ഓപണിംഗ് ആയി ലിയോ മാറിയത് 2.0 യെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടായിരുന്നു. 94 കോടിയാണ് 2018 ല്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രത്തിന്‍റെ രണ്ടാം ദിന കളക്ഷന്‍. എന്നാല്‍ ഇപ്പോഴിതാ മൂന്നാം ദിന കളക്ഷന്‍ താരതമ്യ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുമ്പോള്‍ ലിയോയേക്കാള്‍ മുന്നില്‍ 2.0 ആണ്.
undefined
റിലീസിന്‍റെ മൂന്നാം ദിനം 2.0 നേടിയത് 86.75 കോടി ആയിരുന്നെങ്കില്‍ ലിയോയുടെ നേട്ടം 78.5 കോടിയാണ്. മൂന്നാം സ്ഥാനത്ത് രജനികാന്തിന്‍റെ സമീപകാല ഹിറ്റ് ആയ ജയിലര്‍ ആണ്. 70.5 കോടിയാണ് ജയിലര്‍ മൂന്നാം ദിനം നേടിയത്. പൊന്നിയിന്‍ സെല്‍വന്‍ ഒന്നും രണ്ടുമാണ് ലിസ്റ്റില്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. പിഎസ് 1 ന്‍റെ മൂന്നാം ദിന കളക്ഷന്‍ 61.75 കോടി ആയിരുന്നെങ്കില്‍ പിഎസ് 2 ന്‍റേത് 56 കോടി ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം