വിവാദങ്ങൾക്കെടുവിൽ ഓഗസ്റ്റ് 11നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
തുടർ പരാജയങ്ങൾക്കൊടുവിൽ ബോളിവുഡിന് താങ്ങാകാൻ സാധ്യതയുള്ള ചിത്രങ്ങളെന്ന ഖ്യാതിയോടെ എത്തിയ സിനിമകളിൽ ഒന്നാണ് ആമിർ ഖാൻ നായകനായി എത്തിയ 'ലാല്‍ സിംഗ് ഛദ്ദ'. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തിയ ആമിർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദനാണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ വേണ്ടത്ര മുന്നേറ്റം കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
വിവാദങ്ങൾക്കെടുവിൽ ഓഗസ്റ്റ് 11നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആദ്യദിനം 12 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. വെള്ളിയാഴ്ച ഏഴ് കോടിയോളം രൂപയാണ് ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ട് ദിവസത്തെ ആഭ്യന്തര ബോക്സ് ഓഫീസിൽ കളക്ഷൻ ഏകദേശം 19 കോടി രൂപ വരും. വൻ ഹൈപ്പോടെ എത്തിയ ബോളിവുഡ് ചിത്രത്തിന്റെ നിരാശപ്പെടുത്തുന്ന കാണക്കാണ് ഇതെന്നാണ് ട്രെഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
undefined
അതേസമയം, ബോക്സ് ഓഫീസിൽ അക്ഷയ്കുമാർ ചിത്രം രക്ഷാബന്ധനെ പിന്നിലാക്കാൻ ലാൽ സിംഗ് ഛദ്ദക്ക് സാധിച്ചിട്ടുണ്ട്. 7.50- 8.50 കോടിവരെയാണ് രക്ഷാബന്ധന് ആദ്യ ദിനത്തിൽ നേടാനായത്. ബോളിവുഡിന്റെ പതിവുകളിൽ നിന്നും വളരെ താഴെയാണ് ഈ കണക്ക്. ഗുജറാത്ത് ഉൾപ്പടെയുള്ള ഇടങ്ങളിലെ തിയേറ്ററുകളിൽ 'ലാൽ സിംഗ് ചദ്ദ'യേക്കാൾ മികച്ച പ്രതികരണം ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അക്ഷയ് കുമാറിന്റെ തന്നെ 'സാമ്രാട്ട് പൃഥ്വിരാജ്' ആദ്യദിനത്തിൽ 10 കോടി നേടിയിരുന്നു.
എങ്ങനെയുണ്ട് 'ലാല്‍ സിംഗ് ഛദ്ദ'? ചിത്രം കണ്ട പ്രിയദര്‍ശന്റെ പ്രതികരണം
1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. ടോം ഹാങ്ക്സിനെ നായകനാക്കി റോബർട്ട് സിമേക്കിസ് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ഏറെ ആരാധകരാണ് ഉള്ളത്. അതുൽ കുൽക്കർണിയുടേതാണ് തിരക്കഥ.