വാരിസിന്റെ ടോട്ടൽ കളക്ഷൻ 300 കോടിയാണ്. എന്നാൽ 190 കോടിയാണ് തുനിവിന് നേടാനായത്.
തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'പൊന്നിയിൻ സെൽവന്റെ' രണ്ടാം ഭാഗം. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പ് ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആ പ്രതീക്ഷ തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് സിനിമാസ്വാദകരെ നിർബന്ധിതരാക്കിയത്. ഒടുവിൽ ആ പ്രതീക്ഷ കാത്തിരിക്കുകയാണ് ചിത്രം. ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഈ അവസരത്തിൽ 2023ൽ ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് പൊന്നിയിൻ സെൽവം.
ആദ്യ ദിവസം തന്നെ 62.31 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന വാരിസ് രണ്ടാം സ്ഥാനത്തായി. 46.5 കോടിയാണ് വിജയ് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷ്ഷൻ. അജിത്തിന്റെ തുനിവ് ആണ് മൂന്നാം സ്ഥാനത്ത്. 42 കോടിയാണ് ഈ ചിത്രം നേടിയത്. വാരിസിന്റെ ടോട്ടൽ കളക്ഷൻ 300 കോടിയാണ്. എന്നാൽ 190 കോടിയാണ് തുനിവിന് നേടാനായത്.
undefined
പിഎസ് 2ന്റെ രണ്ടാം ദിന കളക്ഷൻ ഈ വർഷത്തിലെ ഏറ്റവും ഉയർന്ന തമിഴ് ഗ്രോസായി മാറിയിട്ടുണ്ടെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 'പൊന്നിയിൻ സെല്‍വൻ 2' 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച് കഴിഞ്ഞു.
'കേരള സ്റ്റോറി വർഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം'; എം.വി.ഗോവിന്ദൻ
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് പൊന്നിയിന്‍ സെല്‍വനിലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.