ആദ്യ വാരം എത്ര നേടി? 'കിംഗ് ഓഫ് കൊത്ത' ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

By Web Team  |  First Published Sep 1, 2023, 8:02 PM IST

സീ സ്റ്റുഡിയോസും ദുൽഖറിന്‍റെ വേഫെറർ ഫിലിംസും ചേര്‍ന്ന് നിര്‍മ്മാണം


മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ബോക്സ് ഓഫീസില്‍ മികച്ച ഇനിഷ്യല്‍ സ്ഥിരമായി നേടാറുള്ള ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍, പ്രമുഖ സംവിധായകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം, പാന്‍ ഇന്ത്യന്‍ തലത്തില്‍ ബഹുഭാഷകളിലുള്ള ചാര്‍ട്ടിംഗ് തുടങ്ങി ഓണം റിലീസുകളില്‍ ഏറ്റവുമധികം പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. എന്നാല്‍ റിലീസ് ദിവസത്തില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോധപൂര്‍വ്വമായ ഡീഗ്രേഡിംഗ് ചിത്രത്തിനെതിരെ നടന്നതായി അണിയറക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള നെഗറ്റീവ് മൌത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ കളക്ഷനെ കാര്യമായി ബാധിച്ചോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ വാര കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത് 14.5 കോടിയിലേറെയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷന്‍ 7 കോടിക്ക് മുകളിലാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 15 കോടിയും, ഇങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് കിംഗ് ഓഫ് കൊത്ത നേടിയിരിക്കുന്നത്. ആദ്യദിനം സമ്മിശ്ര, നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ച ഒരു ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. അതേസമയം രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കേരളത്തിലെ ഇരുനൂറിലധികം തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Latest Videos

undefined

ബിഗ് ബജറ്റില്‍, വലിയ കാന്‍വാസില്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 

ALSO READ : രജനിയുടെ 100 കോടിക്ക് പിന്നാലെ നെല്‍സണും ചെക്ക്; 'ജയിലര്‍' വിജയം ആഘോഷിച്ച് നിര്‍മ്മാതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!