മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

By Web Team  |  First Published Dec 29, 2023, 9:25 AM IST

മൂന്നാമത് പ്രേക്ഷകരുടെ ഡാര്‍ലിംഗ്.


കേരളത്തില്‍ ആരാധകര്‍ മലയാള താരങ്ങള്‍ക്കാണ് ആദ്യ പ്രാധാന്യം നല്‍കുക. പക്ഷേ കേരള ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മലയാളത്തിനേക്കാളും അന്യഭാഷാ സിനിമകളും ചില വിഭാഗത്തില്‍ ഒന്നാമത് നില്‍ക്കുന്നു എന്നത് കൗതുകമാണ്. കേരള ബോക്സ് ഓഫീസിലെ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡാണ് അതില്‍ പ്രധാനം. കേരളത്തില്‍ നിന്ന് ഓപ്പണിംഗില്‍ 12 കോടി രൂപ നേടി ദളപതി വിജയ്‍യുടെ ലിയോ റെക്കോര്‍ഡിട്ടപ്പോള്‍ 7.25 കോടി രൂപ മാത്രമായി മൂന്നാമത് മലയാളത്തിന്റെ മോഹൻലാല്‍ ഇടം നേടിയെങ്കിലും ആകെ കളക്ഷനിൻ ആദ്യ 10 സ്ഥാനങ്ങളില്‍ നാല് അന്യഭാഷാ ചിത്രങ്ങളുണ്ട് എന്നതും ഒരു കൗതുകമാണ്.

ഓപ്പണിംഗില്‍ രണ്ടാമതും  അന്യഭാഷാ താരമാണ്. കെജിഎഫ് രണ്ടാണ് കേരള ഓപ്പണിംഗ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. യാഷിന്റെ കെജിഎഎഫ് 2 7.30 കോടി രൂപ നേടിയാണ് കേരള ബോക്സ് ഓഫീസീല്‍ ഓപ്പണിംഗ് കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം 6.60 കോടി രൂപ റിലീസിന് നേടിയപ്പോള്‍ മൂന്നാം സ്ഥാനത്തിനു പുറമേ മോഹൻലാല്‍ നാലാം സ്ഥാനത്തുമെത്തി.

Latest Videos

undefined

മരക്കാറിന് പിന്നില്‍ വിജയ്‍യുടെ ബീസ്റ്റാണ്. വിജയ്‍യുടെ ബീസ്റ്റ് കേരളത്തില്‍ 6.60 കോടി രൂപ നേടിയെങ്കിലും അതേ തുക ഓപ്പണിംഗില്‍ ലഭിച്ച മരക്കാര്‍ കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ പരിഗണിക്കുമ്പോഴുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നാലാം സ്ഥാനത്തെത്തുന്നത്. മോഹൻലാലിന്റെ ലൂസിഫര്‍ 6.37 കോടി രൂപ നേടി ആറാം സ്ഥാനത്തുണ്ട്. ഓപ്പണിംഗില്‍ വിജയ്‍യുടെ സര്‍ക്കാര്‍ 6.20 കോടി രൂപ നേടി കേരളത്തില്‍ ഏഴാം സ്ഥാനവും നേടിയപ്പോള്‍ മമ്മൂട്ടിയുടെ ഭീഷ്‍മപര്‍വം 6.15 കോടി രൂപയുമായി  എട്ടാമതും അന്യഭാഷാ ചിത്രമായ ജയിലര്‍ 5.85 കോടി രൂപയുമായി ഒമ്പതാമതും യുവ താരം ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത 5.75 കോടി രൂപ നേടി പത്താമതുമാണ്.

കേരളത്തിലെ എക്കാലത്തെയും ബോക്സ് ഓഫീസ് കളക്ഷൻ പരിഗണിക്കുമ്പോഴും അന്യഭാഷയില്‍ നിന്ന് എത്തിയ സിനിമകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. കേരള ബോക്സ് ഓഫീസില്‍ 89.40 കോടി രൂപ നേടിയ മലയാളത്തിന്റെ 2018ന്  ആണ് എക്കാലത്തെയും റെക്കോര്‍ഡ്. മോഹൻലാലിന്റെ പുലിമുരുകൻ ആകെ 85.15 കോടി രൂപ നേടി കേരള ബോക്സ് ഓഫീസില്‍ രണ്ടാമത് എത്തിയപ്പോള്‍ അതേ വിഭാഗത്തില്‍ ആദ്യ പത്ത് എണ്ണത്തില്‍ രണ്ട് തമിഴ് ചിത്രങ്ങള്‍ക്കും കന്നഡയില്‍ നിന്നും തെലുങ്കില്‍ നിന്നും ഓരോ വീതം ചിത്രങ്ങള്‍ക്കും ഇടംനേടാനായി. ബാഹുബലി രണ്ട് ആകെ 74.50 കോടി രൂപ നേടിയപ്പോള്‍ കേരള ബോക്സ് ഓഫീസില്‍ സര്‍വകാല കളക്ഷനില്‍ തെന്നിന്ത്യയുടെ ഡാര്‍ലിംഗ് പ്രഭാസ് മൂന്നാമതും കന്നഡയില്‍ നിന്നുള്ള യാഷിന്റെ കെജിഎഫ് രണ്ട് 68.50 കോടി രൂപയുമായി നാലാം സ്ഥാനത്തും തമിഴകത്തിന്റെ വിജയ്‍ നായകനായ ലിയോ 60.05 കോടി രൂപയുമായി ആറാമതും രജനികാന്തിന്റെ ജയിലര്‍ 57.70 കോടി രൂപയുമായി ഏഴാമതും ആണ്.

Read More: 'ഋഷി കപൂർ പുനർജനിച്ച പോലെ, ബോളിവുഡ് ഭരിക്കുന്ന ഭാവി താരം'; ചർച്ചയായി റാഹക്കുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!