കത്രീന കൈഫ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
കത്രീന കൈഫ് നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഹൊറര്‍ കോമഡി ചിത്രമാണ് 'ഫോണ്‍ ഭൂത്'. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ഥ് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കൈഫ് ചിത്രത്തിനും ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യ ദിനം ചിത്രത്തിന് കേവലം 2.05 കോടി രൂപ മാത്രമാണ് കളക്ഷൻ സ്വന്തമാക്കാനായത്. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
records low numbers on Day 1… Biz did pick up towards evening shows, but not enough to record a healthy total… All eyes on Day 2 and 3… Fri ₹ 2.05 cr. biz. pic.twitter.com/dJvdalccLS
— taran adarsh (@taran_adarsh)
undefined
'മേരി ക്രിസ്‍മസ്' എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ഇഷാൻ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമ 'പിപ്പ' ആണ്. രാജ് കൃഷ്‍ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിഗേഡിയര്‍ ബല്‍റാം സിംഗ് മേഫ്‍തെ 1971 ഇന്ത്യാ - പാക്കിസ്ഥാൻ യുദ്ധത്തെ കുറിച്ച് എഴുതിയ പുസ്‍തകത്തെ ആസ്‍പദമാക്കിയുള്ള സിനിമയാണ് 'പിപ്പ'. മൃണാള്‍ താക്കൂര്‍ നായികയാകുന്ന ചിത്രം 2022 ഡിസംബര്‍ രണ്ടിന് ആണ് റിലീസ് ചെയ്യുക. 'ഫോണ്‍ ഭൂതി'ല്‍ പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നന്ന സിദ്ധാര്‍ഥ് ചതുര്‍വേദിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ 'ഗെഹരായിയാം' ചര്‍ച്ചയായിരുന്നു. ശകുൻ ബത്രയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിദ്ദാര്‍ഥ് ചതുര്‍വേദിക്കൊപ്പം ദീപിക പദുക്കോണ്‍ ആയിരുന്നു കേന്ദ്ര കഥാപാത്രമായി അഭിനയിച്ചത്.
Read More: മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു