കുതിപ്പ് തുടര്‍ന്ന് 'സര്‍ദാര്‍', കാര്‍ത്തി ചിത്രം നേടിയത് 85 കോടി

By Web Team  |  First Published Oct 31, 2022, 11:23 PM IST

'സര്‍ദാറി'ന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.


കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സര്‍ദാര്‍'. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'സര്‍ദാര്‍' ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഗോളതലത്തില്‍ 'സര്‍ദാര്‍' ഇതുവരെയായി 85 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. വൻ ഹിറ്റായി മാറിയ 'സര്‍ദാറി'ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് 'സര്‍ദാറി'ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

reaches ₹ 85 Crs at the WW Box office.. 🔥 🔥🔥 pic.twitter.com/YRkRMDE2Cj

— Ramesh Bala (@rameshlaus)

Latest Videos

undefined

ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ 'സര്‍ദാര്‍' നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

തകര്‍പ്പൻ വിജയങ്ങള്‍ നേടിയ 'വിരുമൻ', 'പൊന്നിയിൻ സെല്‍വൻ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തിയ 'സര്‍ദാറി'ല്‍ ഒരു സ്പൈ ആയിട്ടാണ് കാർത്തി ചിത്രത്തിൽ അഭിനയിക്കുന്നത്.  വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ ചിത്രത്തില്‍ അഭിനയിച്ച കാർത്തിയുടെ മികച്ച പ്രകടനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. കാർത്തിയെ കൂടാതെ ചിത്രത്തില്‍ ചുങ്കെ പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ്അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, മുരളി ശർമ്മ, എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. കേരള പിആർഒ പി ശിവപ്രസാദ്.

Read More: 'മോണിക്ക ഓ മൈ ഡാര്‍ലിംഗു'മായി രാജ്‍കുമാര്‍ റാവു, ട്രെയിലര്‍ പുറത്ത്

tags
click me!