ആഗോള ബോക്സ് ഓഫീസിലും ഇടിമുഴക്കമായി 'കാന്താര'; യുഎസില്‍ നിന്ന് ഇതുവരെ നേടിയത്

By Web Team  |  First Published Oct 30, 2022, 11:54 PM IST

സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം


കന്നഡയില്‍ നിന്നുള്ള അത്ഭുത ചിത്രം കാന്താരയാണ് ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളുടെ ഇപ്പോഴത്തെ സംസാര വിഷയം. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം സാന്‍ഡല്‍വുഡിന് ഏറെ അഭിമാനിക്കാനുള്ള വക നല്‍കുന്നതാണ് ചിത്രം നേടുന്ന ബോക്സ് ഓഫീസ് വിജയം. സെപ്റ്റംബര്‍ 30 ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷകശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്. ആ പതിപ്പുകളും വിജയം നേടുന്ന കാഴ്ചയാണ് ഇപ്പോള്‍. ഇന്ത്യയില്‍ നിന്ന് നേടുന്നത് കൂടാതെ റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും ചിത്രം നേട്ടം കൊയ്യുകയാണ്.

അമേരിക്കയില്‍ ചിത്രം ഇതിനകം നേടിയത് 1.5 മില്യണ്‍ ഡോളര്‍ ആണെന്ന് ഇന്ത്യന്‍ ചിത്രങ്ങളുടെ അവിടുത്തെ വിതരണക്കാരായ പ്രൈം മീഡിയ അറിയിക്കുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 12.3 കോടിയാണ് ഇത്. എല്ലാ ഭാഷാ പതിപ്പുകളും യുഎസില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഇതില്‍ കന്നഡ ഒറിജിനലിനാണ് കളക്ഷന്‍ ഏറ്റവും കൂടുതല്‍. ഒരു മില്യണ്‍ ഡോളറും കന്നഡ ഒറിജിനലിനാണ്. തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് .5 മില്യണും നേടി.

Latest Videos

undefined

ALSO READ : മലപ്പുറത്ത് പന്ത് തട്ടാനിറങ്ങി മോഹന്‍ലാല്‍; വേള്‍ഡ്‍കപ്പ് ട്രിബ്യൂട്ട് സോംഗ് എത്തി

crossed $1.5M In North America

Kannada > $1M
Telugu + Hindi + Tamil > $0.5M pic.twitter.com/Ap1r4qDz4W

— PrimeMedia (@PrimeMediaUS)

ആഗോള ബോക്സ് ഓഫീസില്‍ ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഒപ്പം കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒക്ടോബര്‍ 20 ന് 121 തിയറ്ററുകളിലാണ് കേരളത്തില്‍ കാന്താര മലയാളം പതിപ്പ് എത്തിയത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയതോടെ പല മലയാള ചിത്രങ്ങളേക്കാള്‍ പ്രേക്ഷകരുണ്ട് ഈ കന്നഡ മൊഴിമാറ്റ ചിത്രത്തിന്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ 208 സ്ക്രീനുകളിലാണ് കാന്താര പ്രദര്‍ശിപ്പിക്കുന്നതെന്ന് വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു.

click me!