ഹിന്ദി പതിപ്പും പണം വാരുന്നു; 'കാന്താരാ' ഉത്തരേന്ത്യയില്‍ നിന്ന് ആദ്യ വാരം നേടിയത്

By Web Team  |  First Published Oct 21, 2022, 8:34 PM IST

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം


കെജിഎഫിനു ശേഷം കന്നഡ സിനിമയില്‍ നിന്ന് പല ചിത്രങ്ങളും ഭാഷാതീതമായ റീച്ച് നേടിയിരുന്നു. വിക്രാന്ത് റോണ, ചാര്‍ലി 777 എന്നിവയ്ക്കു ശേഷം മറ്റൊരു ചിത്രവും അത്തരത്തില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന കാന്താരായാണ് ആ ചിത്രം. കന്നഡ പതിപ്പിന് വന്‍ പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനു പിന്നാലെ മറ്റു ഭാഷാ പതിപ്പുകളും തിയറ്ററുകളില്‍ റിലീസ് ചെയ്‍തിരുന്നു. അവയ്ക്കൊക്കെയും മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഒരു വാരം കൊണ്ട് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനമായ കഴിഞ്ഞ വെള്ളിയാഴ്ച 1.27 ഓപണിംഗുമായി തുടങ്ങിയ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത് 15 കോടിയാണ്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഏറ്റവുമധികം കളക്ഷന്‍. 3.50 കോടി. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്.

Latest Videos

undefined

ALSO READ : പ്രണയ നായകനായി പെപ്പെ; 'ഓ മേരി ലൈല' വീഡിയോ സോംഗ്

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒറിജിനല്‍ കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയത് സെപ്റ്റംബര്‍ 30 ന് ആയിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് സ്ക്രീനുകള്‍ കുറവെങ്കിലും പാന്‍ ഇന്ത്യന്‍ റിലീസ് ഉണ്ടായിരുന്നു. ആദ്യ 11 ദിനങ്ങളില്‍ നിന്ന് 60 കോടി നേടിയ ചിത്രം കര്‍ണാടകത്തിന് പുറത്തും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ഇതുപ്രകാരം തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകള്‍ കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളിലെത്തി. 

* version* packs a healthy number... Starting with ₹ 1.27 cr [Day 1], *Week 1* closed at ₹ 15 cr, a rare feat in today's times... Fri 1.27 cr, Sat 2.75 cr, Sun 3.50 cr, Mon 1.75 cr, Tue 1.88 cr, Wed 1.95 cr, Thu 1.90 cr. Total: ₹ 15 cr. biz. Nett BOC.

— taran adarsh (@taran_adarsh)

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. റിഷഭ് ഷെട്ടി തന്നെ നായകനുമാവുന്ന ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

click me!