കെജിഎഫിനു ശേഷം കന്നഡയില്‍ നിന്ന് അടുത്ത അത്ഭുത വിജയം; 'കാന്താരാ' ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയത്

By Web Team  |  First Published Oct 11, 2022, 9:41 PM IST

സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് കൈവരിച്ച നേട്ടം


കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെയാണ് കന്നഡ സിനിമയെ ഇന്ത്യയിലെ സിനിമാപ്രേമികളായ സാമാന്യജനം അടുത്തറിയാന്‍ തുടങ്ങുന്നത്. ബോക്സ് ഓഫീസ് വലുപ്പത്തില്‍ അത്രത്തോളമില്ലെങ്കിലും മറ്റൊരു ചിത്രവും ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച കാന്താരാ എന്ന ചിത്രമാണ് ഇത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കര്‍ണാടകത്തില്‍ വന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് മലയാളത്തിലുള്‍പ്പെടെ പരിഭാഷാ പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം ഇതുവരെ നേടിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം 11 ദിവസം കൊണ്ട് കര്‍ണാടകത്തില്‍ നിന്ന് 58- 60 കോടി വരെ നേടിയതായാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം തിങ്കളാഴ്ചയിലെ കളക്ഷന്‍ റിലീസ് ദിനത്തേതിനേക്കാള്‍ മുകളിലാണെന്ന് ആന്ധ്ര ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Videos

undefined

ALSO READ : ഒടുവില്‍ ആസിഫ് അലിയെ അവതരിപ്പിച്ച് 'റോഷാക്ക്' ടീം; ആദ്യ പോസ്റ്റര്‍ പുറത്ത്

is unstoppable in Karnataka! The State’s Gross Figures are over ₹58 Cr in 11 Days with a Strong 2nd Monday which is even bigger than Opening Day (₹2.5 Cr)

pic.twitter.com/oDeGAHQ1vq

— AndhraBoxOffice.Com (@AndhraBoxOffice)

ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് കാന്താരാ. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്? വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

click me!