സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം
ഈ വര്‍ഷത്തെ എന്നല്ല, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ കണ്ണൂര്‍ സ്ക്വാഡ്. വലിയ പ്രീ റിലീസ് പബ്ലിസിറ്റിയൊന്നും കൂടാതെ സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. അതേ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില യഥാര്‍ഥ അനുഭവങ്ങളെ ആസ്പദമാക്കി മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് റോബി വര്‍ഗീസ് രാജ് ആയിരുന്നു.
വലിയ പ്രൊമോഷന്‍ ഇല്ലാതെ എത്തിയിട്ടും ആദ്യ പ്രദര്‍ശനങ്ങളോടെതന്നെ ചിത്രത്തിന് പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചു. മികച്ച ഇനിഷ്യലോടെ തിയറ്ററുകളില്‍ ആളെക്കൂട്ടി തുടങ്ങിയ ചിത്രം ആഴ്ചകളോളം മലയാളി സിനിമാപ്രേമികളുടെ ആദ്യ ചോയ്സ് ആയിരുന്നു. ഇന്ന് അര്‍ധരാത്രിയോടെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. ഇന്നും ചിത്രത്തിന് പ്രധാന സെന്‍ററുകളില്‍ പ്രദര്‍ശനമുണ്ട്. നാളെ മുതല്‍ പിവിആര്‍ അടക്കമുള്ള മള്‍ട്ടിപ്ലെക്സുകളില്‍ ലിമിറ്റഡ് ഷോകളും. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയ ചിത്രം ഒടിടി റിലീസ് വരെ തിയറ്ററുകളില്‍ നിന്ന് എത്ര കളക്ഷന്‍ നേടി?
പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് നവംബര്‍ 13 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 82 കോടിയാണ്. കേരളത്തില്‍ നിന്ന് 42 കോടി, ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 5.75 കോടി, വിദേശത്തുനിന്ന് 34.25 കോടി എന്നിങ്ങനെയാണ് അവരുടെ കണക്ക്. അതേസമയം ആകെ ബിസിനസ് പരിഗണിക്കുമ്പോള്‍ ചിത്രം 100 കോടിയുടെ നേട്ടം ഉണ്ടാക്കിയതായി നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. 50 ദിവസത്തിന് ശേഷമാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംഭവിച്ചത് എന്നതാണ് മറ്റൊരു കൌതുകം. തിയറ്ററുകളില്‍ കണ്ണൂര്‍ സ്ക്വാഡിന്‍റെ 52-ാം ദിനമാണ് ഇന്ന്.
ALSO READ : ഒന്നാം സ്ഥാനത്തില്‍ മാറ്റമുണ്ടോ? ഏറ്റവും ജനപ്രീതിയുള്ള മലയാളം നായകന്മാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക