റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു ചിത്രം
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയ സിനിമകളുടെ ലിസ്റ്റില്‍ നേരത്തേതന്നെ ഇടംപിടിച്ചിരുന്ന ചിത്രമാണ് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം അഞ്ചാം വാരത്തിലും മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതാണ് കൌതുകകരമായ വസ്തുത. അഞ്ചാം വാരത്തില്‍ കേരളത്തില്‍ ചിത്രത്തിന് 130 ല്‍ അധികം സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ട്. ഇപ്പോഴിതാ കളക്ഷനില്‍ ചിത്രം ഒരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ ലിസ്റ്റില്‍ ഒരു ചിത്രത്തെക്കൂടി മറികടന്നിരിക്കുകയാണ് മമ്മൂട്ടി ചിത്രം.
എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം എന്നീ ചിത്രങ്ങളെയൊക്കെ നേരത്തേ മറികടന്നിരുന്ന ചിത്രം ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പിനെയും മറികടന്നിരിക്കുകയാണ്. ഇതോടെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് നിന്നും ആറാമത് എത്തിയിട്ടുണ്ട് ചിത്രം. 2018, പുലിമുരുകന്‍, ലൂസിഫര്‍, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്സ് എന്നിവയാണ് നിലവില്‍ കണ്ണൂര്‍ സ്ക്വാഡിന് മുന്നിലുള്ള വിജയചിത്രങ്ങള്‍.
undefined
ഛായാഗ്രാഹകന്‍ എന്ന തരത്തില്‍ നേരത്തേ പേരെടുത്തിട്ടുള്ള റോബി വര്‍ഗീസ് രാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ഈ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്‍റെ ചില കേസ് റെഫറന്‍സുകള്‍ ഉപയോഗിച്ചാണ് തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോ. റോണി, ശബരീഷ്, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ, എഡിറ്റിങ് പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു എംപിഎസ്ഇ.
ALSO READ : ആരാണ് 'റമ്പാന്‍'? ജോഷി ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെക്കുറിച്ച് ചെമ്പന്‍ വിനോദ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക