'ആർആർആർ' വീണു; തെന്നിന്ത്യൻ ചിത്രങ്ങളുടെ ഹിന്ദി ബോക്സ് ഓഫീസിൽ കല്‍ക്കിക്ക് മുന്നിൽ ഇനി രണ്ട് ചിത്രങ്ങൾ മാത്രം

By Web TeamFirst Published Jul 22, 2024, 8:32 AM IST
Highlights

ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റെ ഏറ്റവും വലിയ ഹിറ്റ്

തെലുങ്ക് സിനിമയുടെ തലവര മാറ്റിയ സംവിധായകനാണ് എസ് എസ് രാജമൗലി. ബാഹുബലി: ദി ബിഗിനിംഗ് എന്ന സിനിമ ഭാഷാഭേദമില്ലാതെ ഇന്ത്യയൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന ടാഗ് ജനപ്രിയമാക്കിയ ബാഹുബലിയുടെ പാത പിന്തുടര്‍ന്ന് മറ്റ് നിരവധി ചിത്രങ്ങളും രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരിലേക്ക് എത്തി. ഇന്ന് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഏറെ താല്‍പര്യത്തോടെയാണ് ദക്ഷിണേന്ത്യന്‍ സിനിമകളെ നോക്കിക്കാണുന്നത്. ഇപ്പോഴിതാ പ്രഭാസ് നായകനായ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ ഒരു ബോക്സ് ഓഫീസ് കണക്ക് ശ്രദ്ധ നേടുകയാണ്.

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് വാര്‍ത്തയാവുന്നത്. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിനെ മറികടന്ന് കല്‍ക്കി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദില പതിപ്പുകള്‍ നേടുന്ന കളക്ഷനില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. 24 ദിവസം കൊണ്ട് 271 കോടി ആയിരുന്നു കല്‍ക്കിയുടെ ഹിന്ദി പതിപ്പ് നേടിയത്. ഞായറാഴ്ച കൂടി പിന്നിട്ടതോടെ ആര്‍ആര്‍ആറിനെ മറികടന്നു ചിത്രം. 272.80 കോടി ആയിരുന്നു ആര്‍ആര്‍ആറിന്‍റെ ഹിന്ദി പതിപ്പിന്‍റെ നേട്ടം.

Latest Videos

അതേസമയം ഒരു എസ് എസ് രാജമൗലി ചിത്രം തന്നെയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. ബാഹുബലി 2 ആണ് അത്. 511 കോടിയാണ് ബാഹുബലി 2 ന്‍റെ ഹിന്ദി പതിപ്പ് നേടിയ നെറ്റ് കളക്ഷന്‍. യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ആണ് രണ്ടാം സ്ഥാനത്ത്. 435 കോടിയാണ് കെജിഎഫ് 2 ഹിന്ദി പതിപ്പിന്‍റെ നേട്ടം. ബാഹുബലി ഫ്രാഞ്ചൈസിയോടെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ പ്രഭാസിനൊപ്പം അമിതാഭ് ബച്ചനും ദീപിക പദുകോണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

ALSO READ : ഒരാഴ്ച കഴിഞ്ഞിട്ടും നമ്പര്‍ 1! ഒടിടിയില്‍ പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് വിജയ് സേതുപതിയുടെ 'മഹാരാജ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!