Latest Videos

ബോളിവുഡും ഞെട്ടി, കല്‍ക്കി ഹിന്ദിയുടെ കളക്ഷൻ തുക പുറത്ത്

By Web TeamFirst Published Jun 30, 2024, 5:10 PM IST
Highlights

കല്‍ക്കിയുടെ ഹിന്ദി പതിപ്പ് നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. കല്‍ക്കി 2898 എഡി 300 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ഹിന്ദി പതിപ്പില്‍ മാത്രമായും ഞെട്ടിക്കുന്ന കളക്ഷനാണ് കല്‍ക്കി 2898 എഡി നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ നിന്ന് 72 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.

റിലീസിന് ഹിന്ദി പതിപ്പ് 22.50 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വെള്റളിയാഴ്‍ചയാകട്ടെ ഹിന്ദിയില്‍ നിന്ന് 23.25 കോടി രൂപയും നേടി. ശനിയാഴ്‍ച ഹിന്ദി പതിപ്പ് 26.25 കോടി രൂപയും നേടി. ഞായറാഴ്‍ചത്തെ സൂചനകള്‍ പ്രകാരം 100 കോടി കല്‍ക്കി 2898 എഡി ഇന്ന് തന്നെ നേടും എന്നാണ് റിപ്പോര്‍ട്ട്.

പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്. കലാസൃഷ്‍ടിയില്‍ നമുക്ക് മതിപ്പുണ്ടാകണം. അപ്‍ഡേറ്റുകളില്‍ സ്‍പോയിലറുകള്‍ നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്‍ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. സിനിമയുടെ വിജയം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു.  ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.

Read More: സംഭവിക്കുന്നത് അത്ഭുതമോ?, വെറും മൂന്ന് ദിവസത്തില്‍ കല്‍ക്കി നേടിയതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!