തിയറ്ററുകളിൽ ജനപ്രളയം; 100 കോടിയിലേക്ക് കുതിച്ച് '2018', ജൂഡ് ചിത്രം ഇതുവരെ നേടിയത്

By Web Team  |  First Published May 14, 2023, 11:46 AM IST

ജിസിസിയിലും മികച്ച പ്രകടനമാണ് ജൂഡ് ആന്റണി ചിത്രം കാഴ്ചവയ്ക്കുന്നത്.


പ്രേക്ഷക മനസ്സിലേറി ജൂഡ് ആന്റണി ജോസഫ് ചിത്രം '2018' മുന്നോട്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ നേർസാക്ഷ്യമായ ചിത്രം ആദ്യദിനം മുതൽ മികച്ച പ്രതികരണങ്ങളോടൊപ്പം പ്രേക്ഷക- നിരൂപക പ്രശംസയും ഏറ്റുവാങ്ങി മുന്നേറുകയാണ്. ഇപ്പോഴിതാ രണ്ടാം വരത്തിലേക്ക് അടുക്കുമ്പോൾ 2018 ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. 

റിലീസിന്റെ ഒൻപതാം ദിനത്തിൽ 5 കോടിയും 18 ലക്ഷവുമാണ് ചിത്രത്തിന്റെ കളക്ഷൻ. ആഗോള കളക്ഷൻ 80 കോടിയിലധികം നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതായാത്, ഈ രീതിയലുള്ള പ്രകടനം കാഴ്ചവച്ച് ചിത്രം മുന്നോട്ട് പോകുകയാണെങ്കിൽ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 2018, 100 കോടി ക്ലബ്ബിൽ സ്ഥാനം ഉറപ്പിക്കും. അങ്ങനെ ആണെങ്കിൽ 'ലൂസിഫർ', 'പുലിമുരുകൻ', 'കുറുപ്പ്', 'ഭീഷ്‍മപർവ്വം', 'മാളികപ്പുറം' തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം 100 കോടി പിന്നിടുന്ന പുതിയ മലയാള സിനിമയായി '2018' മാറും എന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാർ പറയുന്നത്. കേരള ബോക്സ് ഓഫീസിൽ ഇന്നലെ മാത്രം 5.15 കോടിയാണ് ചിത്രം നേടിയത്. 

After a sensational Saturday that would have taken Kerala + Overseas gross itself past 10 Crores, headed towards the 80 Crores mark by the end of yesterday's run.

The film will cross 85 Crores worldwide today & is all set to enter 100 Cr in the upcoming weekdays.… pic.twitter.com/uZNLOO5HRo

— Friday Matinee (@VRFridayMatinee)

will become all time 2nd highest Malayalam grosser in GCC behind today.

Might have already become the same yesterday but very narrow chances.

Today ,it's a guarantee

Terra Blockbuster 🥵🔥💥 pic.twitter.com/OYPXZSxbUE

— Friday Matinee (@VRFridayMatinee)

Latest Videos

undefined

ജിസിസിയിലും മികച്ച പ്രകടനമാണ് ജൂഡ് ആന്റണി ചിത്രം കാഴ്ചവയ്ക്കുന്നത്. 508 ഷോകളിൽ നിന്ന് 3.68 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയതെന്നാണ് ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്യുന്നത്. ഞാറാഴ്ചയായ ഇന്ന് ഇത് അഞ്ച് മില്യൺ ആകുമെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെയെങ്കിൽ വിദേശ വിപണികളിൽ നിന്ന് അഞ്ച് മില്യൺ കളക്ഷൻ നേടുന്ന മൂന്നാമത്തെ മലയാളം സിനിമയായി 2018 മാറും. ആദ്യസ്ഥാനത്ത് 'പുലിമുരുകനും' രണ്ടാം സ്ഥാനത്ത് 'ലൂസിഫറും' ആണ് ഉള്ളത്. ഈ വര്‍ഷം നിറഞ്ഞ സദസില്‍ ഓടിയ ഹിറ്റ് ചിത്രം 'രോമാഞ്ച'ത്തിന് പിന്നാലെയാണ് '2018'ഉം വിജയഗാഥ രചിക്കുന്നത്.  

ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു

Saturday:

Kerala 5 Cr Plus

GCC 5.5 Cr - 6 Cr 🙏

80 CR PLUS In 9 Days🔥🔥🔥 https://t.co/OmpTn1y5kA

— ForumKeralam (@Forumkeralam2)

മെയ് അഞ്ചിനാണ് ജൂഡ് ആന്റണി ചിത്രം റിലീസ് ചെയ്‍തത്. മെയ് 12 മുതൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തിയിരുന്നു. സമീപകാലത്ത് മലയാള സിനിമയിൽ വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയായിരുന്നു ഇത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു. കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജൻ ആണ് തിരക്കഥ.  പിആർഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് സിനറ്റ് & ഫസലുൾ ഹഖ്, വിഎഫ്എക്സ് : മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്, ഡിസൈൻസ്  യെല്ലോടൂത്.

click me!