ഇത് ചരിത്രം! നാല് ദിവസത്തെ ആ​ഗോള കളക്ഷനില്‍ ഞെട്ടിച്ച് 'ജവാന്‍'

By Web Team  |  First Published Sep 11, 2023, 4:16 PM IST

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ചിത്രം


ചില താരങ്ങളോട് പ്രേക്ഷകര്‍ക്കുള്ള ഒരു ഇഷ്ടക്കൂടുതല്‍ ഉണ്ട്. അത്തരക്കാരുടെ ചിത്രങ്ങള്‍ക്ക് ആവറേജ് അഭിപ്രായങ്ങള്‍ വന്നാലും ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നേറാറുണ്ട്. എന്നാല്‍ അത്തരം താരങ്ങള്‍ക്കും വിജയങ്ങള്‍ സംഭവിക്കാതിരിക്കുന്ന, കരിയറിലെ മോശം സമയം ഉണ്ടാവും. വിജയത്തിന്‍റെ ട്രാക്കിലേക്ക് എത്തിക്കഴിഞ്ഞാല്‍ അവരെ തടഞ്ഞുനിര്‍ത്താന്‍ പ്രയാസമാണ്. സമകാലിക ബോളിവുഡിനെ സംബന്ധിച്ചാണ് ഈ അന്വേഷണമെങ്കില്‍ ഷാരൂഖ് ഖാന്‍ ആണ് ആ താരം. പഠാന്‍റെ വന്‍ വിജയത്തിനു ശേഷമെത്തിയ കിം​ഗ് ഖാന്‍ ചിത്രത്തിന് റിലീസ് ദിനത്തില്‍ പഠാന് ലഭിച്ചത് പോലെയുള്ള പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയല്ല ലഭിച്ചത്. മറിച്ച് നെ​ഗറ്റീവും സമ്മിശ്രവുമായ അഭിപ്രായങ്ങളാണ്. എന്നാല്‍ റിലീസ് ദിന കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ട ചിത്രം ആദ്യ വാരാന്ത്യത്തിലും അത് തുടര്‍ന്നിരിക്കുകയാണ്!

സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ചിത്രമാണ് ജവാന്‍. റിലീസ് ദിനം ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം നേടിയ ​ഗ്രോസ് 65.50 കോടി ആയിരുന്നു. റെക്കോര്‍ഡ് ആയിരുന്നു അത്. എന്നാല്‍ ഈ കളക്ഷന്‍ റിലീസിന് മുന്‍പ് ലഭിച്ച പബ്ലിസിറ്റി മൂലമായിരിക്കാമെന്ന വിലയിരുത്തല്‍ ചില ട്രേഡ് അനലിസ്റ്റുകള്‍ നടത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം വെള്ളി, ശനി, ഞായര്‍ ദിനങ്ങള്‍ ചേര്‍ന്ന, നാല് ദിവസം നീണ്ട വാരാന്ത്യത്തിലും റെക്കോര്‍ഡ് കളക്ഷനാണ് നേടിയത് എന്നത് ബോളിവുഡിനെത്തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ്.

Your love for Jawan has clearly made history in Indian Cinema! 🔥

Have you watched it yet? Go book your tickets now!https://t.co/B5xelUahHO

Watch in cinemas - in Hindi, Tamil & Telugu. pic.twitter.com/bhPcRF3AxF

— Red Chillies Entertainment (@RedChilliesEnt)

Latest Videos

undefined

 

ആദ്യ നാല് ദിനങ്ങളില്‍ നിന്ന് ജവാന്‍ നേടിയിരിക്കുന്ന ആ​ഗോള ​ഗ്രോസ് 520.79 കോടി ആണെന്ന് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിക്കുന്നു. ഇത് എക്കാലത്തെയും ഉയര്‍ന്ന വാരാന്ത്യ കളക്ഷനാണെന്നും അവര്‍ പറയുന്നു. ഈ രീതിയിലാണ് മുന്നോട്ടുപോക്കെങ്കില്‍ പഠാന്‍റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടക്കുമെന്ന് ഉറപ്പാണ്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 1000 കോടി പിന്നിട്ടിരുന്നു. ആറ്റ്ലി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെയും നായികയായ നയന്‍താരയുടെയും ബോളിവുഡ് അരങ്ങേറ്റമാണ്.

ALSO READ : 'ജയിലര്‍ രണ്ടാമത് കണ്ടത് ആ സീനിനുവേണ്ടി മാത്രം'; 'മുകുന്ദന്‍ ഉണ്ണി' സംവിധായകന്‍ പറയുന്നു

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

click me!