എട്ടാം ദിനം ഉയര്‍ത്തെഴുന്നേറ്റോ 'ജവാന്‍'? ആഗോള കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

By Web Team  |  First Published Sep 15, 2023, 3:47 PM IST

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ 129.6 കോടി നേടിയ ചിത്രം


ബോളിവുഡില്‍ ഏറ്റവും സ്വാധീനമുള്ള നായകനടന്‍ ആരാണ്? ഓരോ കാലത്ത് ജനപ്രീതിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുക സിനിമാമേഖലയില്‍ സ്വാഭാവികമാണ്. ഇപ്പോഴത്തെ സ്ഥിതി പരിഗണിച്ചാല്‍ ഷാരൂഖ് ഖാന് ബോളിവുഡില്‍ എതിരാളികളില്ല. അക്ഷയ് കുമാറിനും സല്‍മാന്‍ ഖാനും ആമിര്‍ ഖാനുമൊന്നും സാധിക്കാത്ത വിജയമാണ് കിംഗ് ഖാന്‍ നേടിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പഠാന് ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതായിരുന്നു ജവാന് ലഭിച്ച പ്രീ റിലീസ് ഹൈപ്പ്. ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡിട്ട ചിത്രം ആദ്യ വാരാന്ത്യത്തിലും ഗംഭീര കളക്ഷനാണ് നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള പ്രവര്‍ത്തിദിനങ്ങളില്‍ ചിത്രത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ 129.6 കോടിയും രണ്ടാം ദിനം 110.87 കോടിയുമൊക്കെ നേടിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ ആകെ നേടിയത് 520.79 കോടി ആയിരുന്നു. എന്നാല്‍ തിങ്കള്‍ മുതല്‍ ഇങ്ങോട്ട് ഓരോ ദിവസവും കളക്ഷനില്‍ ഇടിവ് രേഖപ്പെടുത്തുകയാണ് ചിത്രം. തിങ്കളാഴ്ച 54.1 കോടിയും ചൊവ്വാഴ്ച 46.23 കോടിയും ബുധനാഴ്ച 38.91 കോടിയും നേടിയ ചിത്രത്തിന്‍റെ വ്യാഴാഴ്ചത്തെ കളക്ഷനും ഇപ്പോള്‍ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് പുറത്തുവിട്ടിരിക്കുകയാണ്. തിങ്കളാഴ്ച മുതലുള്ള കളക്ഷനിലെ ഇടിവ് എട്ടാം ദിനമായ വ്യാഴാഴ്ചയും ചിത്രത്തിന് പരിഹരിക്കാന്‍ ആയിട്ടില്ല. 36.64 കോടിയാണ് ചിത്രം വ്യാഴാഴ്ച നേടിയിരിക്കുന്നത്.

Latest Videos

undefined

 

എന്നാല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആകെ ചിത്രം 700 കോടിക്ക് അടുത്ത് എത്തി എന്നത് ബോളിവുഡിനെയാകെ ആഹ്ലാദിപ്പിക്കുന്നതാണ്. 696.67 കോടിയാണ് സംഖ്യ. ഇന്നത്തോടെ ചിത്രം 700 കോടി ക്ലബ്ബില്‍ ഇടംപിടിക്കും. രണ്ടാം വാരാന്ത്യദിനങ്ങളില്‍ ചിത്രം വീണ്ടും മുന്നേറ്റം നടത്തുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

ALSO READ : റോള്‍ഡ് ഗോള്‍ഡ് അല്ല 'കാസര്‍ഗോള്‍ഡ്': റിവ്യൂ

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ

click me!