പഠാനോളം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നില്ല ജവാന്‍. എന്നാല്‍..
ബോളിവുഡില്‍ രക്ഷകന്‍റെ പരിവേഷമാണ് ഇപ്പോള്‍ ഷാരൂഖ് ഖാന്. താരപരിവേഷത്തില്‍ മുന്‍പും അദ്ദേഹത്തിന് മുന്നില്‍ എതിരാളികള്‍ കുറവായിരുന്നു. പക്ഷേ വന്‍ ഹിറ്റുകള്‍ ഒഴിഞ്ഞുനിന്ന ഒരു കാലത്ത് തുടര്‍ച്ചയായ രണ്ട് 1000 കോടി വിജയങ്ങള്‍ നല്‍കിയത് എസ്ആര്‍കെ എന്ന ബ്രാന്‍ഡിനെ ബോളിവുഡില്‍ മറ്റേത് കാലത്തേതിനേക്കാള്‍ കാലികം ആക്കിയിരിക്കുകയാണ്. ഒരേ വര്‍ഷമെത്തിയ രണ്ട് ചിത്രങ്ങളും വമ്പന്‍ വിജയം. രണ്ടാമത്തെ ചിത്രത്തിലൂടെ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍.
ആഗോള ബോക്സ് ഓഫീസ് ഗ്രോസിലാണ് ജവാന്‍ പഠാനെ പിന്നിലാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 7 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഒക്ടോബര്‍ 1 വരെയുള്ള കണക്കനുസരിച്ച് 1082.52 കോടി നേടിയതായി നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം 1100 എന്ന സംഖ്യയില്‍ എത്തിയിരിക്കുകയാണെന്നാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഇതോടെ ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ജവാന്‍. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പഠാനെ മറികടന്നാണ് ഈ നേട്ടം. 1050 കോടി ആയിരുന്നു പഠാന്‍റെ ലൈഫ് ടൈം ഗ്ലോബല്‍ ബോക്സ് ഓഫീസ്.
undefined
അതേസമയം ഈ കളക്ഷനോടെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലേക്കും എത്തിയിട്ടുണ്ട് ജവാന്‍. പഠാനോളം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നില്ല ജവാന്‍. എന്നാല്‍ പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന നിലയില്‍ ചിത്രം തിയറ്ററുകള്‍ നിറച്ചു. ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ പഠാനും ഗദര്‍ 2 നും ശേഷം നിറച്ച ചിത്രം കൂടിയാണ് ജവാന്‍. ഒരേ വര്‍ഷം കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങള്‍ ഇതോടെ ഷാരൂഖ് ഖാന് സ്വന്തമായി.
ALSO READ : 32 വര്‍ഷം മുന്‍പ് കളക്ഷനില്‍ ഞെട്ടിച്ച കോംബോ വീണ്ടും; രജനി- ബച്ചന്‍ ചിത്രം അന്ന് നേടിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക