നെഗറ്റീവ് അഭിപ്രായമൊന്നും ജവാന്‍റെ ഓപണിംഗ് കളക്ഷനെ സ്വാധീനിച്ചിരുന്നില്ല
ഇന്ത്യന്‍ സിനിമയില്‍ പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണ് ഷാരൂഖ് ഖാന്‍ തന്നെ നായകനായ ജവാന്‍. പഠാന് ശേഷമുള്ള കിംഗ് ഖാന്‍ ചിത്രം ആയതിനാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പോടെയാണ് ജവാന്‍ എത്തിയത്. സെപ്റ്റംബര്‍ 7ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് പക്ഷേ പഠാന് ലഭിച്ചതുപോലെയുള്ള, പോസിറ്റീവ് അഭിപ്രായങ്ങള്‍ മാത്രമല്ല ലഭിച്ചത്. മറിച്ച് സമ്മിശ്രവും നെഗറ്റീവുമായുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. അതേസമയം തെന്നിന്ത്യന്‍ പ്രേക്ഷകരെ അപേക്ഷിച്ച് ഉത്തരേന്ത്യക്കാര്‍ക്ക് ചിത്രം കൂടുതല്‍ രുചിക്കുകയും ചെയ്തു.
നെഗറ്റീവ് അഭിപ്രായമൊന്നും ജവാന്‍റെ ഓപണിംഗ് കളക്ഷനെ തൊട്ടുപോലുമില്ല. റിലീസ് ദിനത്തില്‍ 129.6 കോടി നേടിയ ചിത്രം വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ആദ്യ വാരാന്ത്യ ദിനങ്ങളില്‍ നിന്ന് 520.79 കോടി നേടിയിരുന്നു. എന്നാല്‍ മണ്‍ഡേ ടെസ്റ്റില്‍ ചിത്രം കാര്യമായ ഇടിവ് കളക്ഷനില്‍ രേഖപ്പെടുത്തി. തിങ്കളാഴ്ച മാത്രമല്ല, തുടര്‍ന്നുള്ള ഓരോ പ്രവര്‍ത്തിദിനത്തിലും ചിത്രം കളക്ഷനിലെ ഈ ഇടിവ് തുടര്‍ന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തിങ്കളാഴ്ച 54.1 കോടി നേടിയ ചിത്രം എട്ടാം ദിനമായ വ്യാഴാഴ്ച നേടിയത് 36.64 കോടി ആയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കളക്ഷനില്‍ ചിത്രം നേരിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്.
undefined
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വെള്ളിയാഴ്ച ചിത്രം നേടിയിരിക്കുന്നത് 39.35 കോടിയാണ്. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരിക്കുന്ന കണക്കാണ് ഇത്. ഇതിനകം ചിത്രം 700 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒന്‍പത് ദിവസം കൊണ്ട് 735.02 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ശനി, ഞായര്‍ ദിനങ്ങളില്‍ എത്രത്തോളം കുതിപ്പ് ചിത്രം നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.
WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ