വീണില്ല, എണീറ്റു; പത്താം ദിനം ശനിയാഴ്ച ബോക്സ് ഓഫീസില്‍ ഉയിര്‍പ്പുമായി 'ജവാന്‍': ഇതുവരെ നേടിയത്

By Web Team  |  First Published Sep 17, 2023, 8:26 PM IST

ഏത് നിര്‍മ്മാതാവും കൊതിക്കുന്ന കളക്ഷനാണ് ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയത്


ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ പഠാന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണ് ജവാന്‍. ഇടയ്ക്ക് ഗദര്‍ 2 ഉും കോളിവുഡില്‍ നിന്ന് ജവാനുമൊക്കെ എത്തിയെങ്കിലും ആഗോള ബോക്സ് ഓഫീസില്‍ കിംഗ് ഖാന്‍റെ വിജയത്തോട് കിടപിടിക്കാനായില്ല. അതേസമയം വന്‍ ഹൈപ്പുമായെത്തിയ ജവാന്, പഠാന് ലഭിച്ചതുപോലെ ഒരേപോലെയുള്ള പോസിറ്റീവ് അഭിപ്രായങ്ങളല്ല ലഭിച്ചത്. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങള്‍ ആയിരുന്നു. വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള റിലീസിംഗിന്‍റെ ആദ്യ വാരാന്ത്യത്തിലെ ചിത്രത്തിന്‍റെ കളക്ഷനെ പക്ഷേ ഈ സമ്മിശ്ര അഭിപ്രായമൊന്നും ബാധിച്ചിരുന്നില്ല.

ഏത് നിര്‍മ്മാതാവും കൊതിക്കുന്ന കളക്ഷനാണ് ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേടിയത്. നാല് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 520.79 കോടി! എത്ര വലിയ വിജയചിത്രത്തിന്‍റെ തിങ്കളാഴ്ച കളക്ഷനില്‍ ഇടിവ് സംഭവിക്കാറുണ്ടെങ്കിലും ജവാന് പ്രതീക്ഷിക്കപ്പെട്ടതിലുമേറെ ഇടിവുണ്ടായി. നാലാം ദിനമായ ഞായറാഴ്ച 136 കോടി നേടിയ ചിത്രത്തിന് തിങ്കളാഴ്ച 54.1 കോടി നേടാനേ സാധിച്ചിരുന്നുള്ളൂ. പിന്നീടുള്ള ദിവസങ്ങളിലും ഈ ഇടിവ് തുടര്‍ന്നു. എട്ടാം ദിനമായ വ്യാഴാഴ്ച 36.64 കോടി നേടിയതാണ് ജവാന്‍ റിലീസിന് ശേഷം ഏറ്റവും കുറവ് കളക്ഷന്‍ നേടിയ ദിവസം. 

Latest Videos

undefined

വെള്ളിയാഴ്ച ഈ കളക്ഷന്‍ 39.35 ആയി ഉയര്‍ന്നു. ഇപ്പോഴിതാ ശനിയാഴ്ചത്തെ കളക്ഷനും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടതനുസരിച്ച് പത്താം ദിനം (ശനി) ചിത്രം നേടിയിരിക്കുന്നത് 62.48 കോടി ആണ്. വാരാന്ത്യദിനങ്ങളില്‍ ഇത് പ്രതീക്ഷിച്ചിരുന്നതുമാണ്. ശനിയാഴ്ച വരെയുള്ളത് ചേര്‍ത്ത് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 797.50 കോടിയാണ്. അതായത് ഇന്നത്തെ കളക്ഷനോടെ ചിത്രം 800 കോടിക്കും മുകളിലെത്തുമെന്ന് ചുരുക്കം. ലൈഫ് ടൈം കളക്ഷനില്‍ ചിത്രം പഠാന് മുന്നിലെത്തുമോ എന്നതാണ് നിലവില്‍ അവശേഷിക്കുന്ന ചോദ്യം. 1000 കോടിക്ക് മുകളിലായിരുന്നു പഠാന്‍റെ ലൈഫ് ടൈം കളക്ഷന്‍.

ALSO READ : ഇന്ത്യയില്‍ നമ്പര്‍ 1! റെക്കോര്‍ഡ് ബുക്കിലേക്ക് 'ലിയോ'; വിജയ് മറികടന്നത് അല്ലു അര്‍ജുനെ

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ

click me!