Jana Gana Mana Box Office : വന്‍ ബോക്സ് ഓഫീസ് നേട്ടവുമായി ജന ഗണ മന; 26 ദിവസം കൊണ്ട് നേടിയത്

By Web Team  |  First Published May 24, 2022, 1:57 PM IST

ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇന്നലെ വരെയുള്ള ദിനങ്ങള്‍ എണ്ണിയാല്‍ തിയറ്ററുകളില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് 26 ദിവസങ്ങള്‍


മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് പൃഥ്വിരാജ് (Prithviraj Sukumaran) നായകനായ ജന ഗണ മന (Jana Gana Mana). രാജ്യത്തെ സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ച ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ വാരം മുതല്‍ ലഭിച്ചത്. ചിത്രം നേടിയ ഇനിഷ്യല്‍ കളക്ഷന്‍ എത്രയെന്ന് അനൌദ്യോഗിക കണക്കുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒരു മാസം ആവുന്ന ഘട്ടത്തില്‍ ബോക്സ് ഓഫീസ് കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇന്നലെ വരെയുള്ള ദിനങ്ങള്‍ എണ്ണിയാല്‍ തിയറ്ററുകളില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് 26 ദിനങ്ങള്‍. നേടിയിരിക്കുന്നത് 50 കോടിയും (50 Crores). അഭിമാനാര്‍ഹമായ നേട്ടമാണിത്. ക്വീന്‍ എന്ന ചിത്രത്തിലൂടെ 2018ല്‍ സംവിധാന അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്‍റണിയുടെ രണ്ടാം ചിത്രമാണ് ജന ഗണ മന. ഷാരിസ് മുഹമ്മദിന്‍റേതാണ് ചിത്രത്തിന്‍റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

Latest Videos

undefined

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, ഷമ്മി തിലകന്‍, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്ണന്‍, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. അയ്യപ്പനും കോശിയും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, കലാസംവിധാനം ദിലീപ്നാഥ്, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്.

click me!