2022 ഡിസംബർ 16-ന് ആണ് 'അവതാർ- ദി വേ ഓഫ് വാട്ടർ' റിലീസിനെത്തിയത്.
ആഗോള ബോക്സ് ഓഫീസിൽ എതിരാളികൾ ഇല്ലാതെ പടയോട്ടം തുടർന്ന് ജെയിംസ് കാമറൂൺ ചിത്രം അവതാര്‍ ദ വേ ഓഫ് വാട്ടര്‍. ഇതുവരെ 16000 കോടിയിലേറെ( $2 billion) ചിത്രം നേടിയെന്നാണ് കണക്ക്. ചിത്രം റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകൾ ആണിത്. 2022ൽ ഏറ്റവും കൂടുതൽ പണംവാരിയ സിനിമ എന്ന ഖ്യാതിയും അവതാര്‍ 2വിന് തന്നെ സ്വന്തം.
ആഗോള ബോക്സ് ഓഫീസിൽ സ്‌പൈഡര്‍മാന്‍ നോ വേ ഹോമിനെയാണ് ഇപ്പോൾ അവതാർ 2 മറകടന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളില്‍ ആറാം സ്ഥാനത്താണ് അവതാർ 2 ഇപ്പോഴുള്ളത്. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവയാണ്. ഇവയെ ഈ ആഴ്ചയോടെ അവതാർ 2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.
enters the select $2 Billion worldwide club!
Out of the 6 films In the $2 Billion Club, three are by *
1.*
2.
3.*
4.
5.
6.* pic.twitter.com/yBe26zCX2G
undefined
അതേസമയം, ലോക സിനിമകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രം അവതാർ ആദ്യഭാഗമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിം ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ജയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക് ആണ്.
'നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സിനിമകൾ കാണാം'; സോഷ്യൽ മീഡിയയിൽ 'മുഖംമറച്ച്' അൽഫോൺസ് പുത്രൻ
അവതാർ 2 റിലീസ് ചെയ്ത് പത്ത് ദിവസത്തിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) സ്വന്തമാക്കിയിരുന്നത്. 2022 ഡിസംബർ 16-ന് ആണ് 'അവതാർ- ദി വേ ഓഫ് വാട്ടർ' റിലീസിനെത്തിയത്. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകൾക്ക് ഒപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്തിരുന്നു. 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്.