ഒന്നാമതെത്തുമോ 'മുത്തുവേല്‍ പാണ്ഡ്യന്‍'? കളക്ഷനില്‍ 'ജയിലറി'ന് മുന്നില്‍ ഇനി ഒരേയൊരു തമിഴ് ചിത്രം മാത്രം

By Web Team  |  First Published Aug 27, 2023, 2:41 PM IST

ഓഗസ്റ്റ് 10 നായിരുന്നു ജയിലറിന്‍റെ റിലീസ്


സോഷ്യല്‍ മീഡിയയുടെ ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ആദ്യദിന പ്രതികരണങ്ങള്‍ എങ്ങനെയെന്ന് ഉറ്റുനോക്കാറുണ്ട് അണിയറപ്രവര്‍ത്തകര്‍. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കാട്ടുതീ പോലെ പ്രചരിക്കും എന്നതുതന്നെ കാരണം. ആദ്യ ഷോകള്‍ക്ക് ശേഷം കണ്ടവരെല്ലാവരും ഒരേപോലെ നല്ല അഭിപ്രായം പറയുക എന്നത് ഏത് സംവിധായകന്‍റെയും നിര്‍മ്മാതാവിന്‍റെയും സ്വപ്നമാണ് ഇന്ന്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ അപൂര്‍വ്വമാണ്താനും. സമീപകാല തമിഴ് റിലീസ് ആയ ജയിലര്‍ എത്തരത്തില്‍ ഒരു ചിത്രമാണ്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ പഠാന് ശേഷം സമീപകാലത്ത് ഏറ്റവും വലിയ അളവില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ് ജയിലര്‍. അതിന്‍റെ പ്രയോജനം ബോക്സ് ഓഫീസില്‍ കാണാനുമുണ്ട്.

ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച ഓപണിംഗ് ആയിരുന്നു നേടിയത്. ഓഗസ്റ്റ് 25 ന് സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 525 കോടിയില്‍ ഏറെ ആയിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് ഇന്നലെ പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം രണ്ടാഴ്ച കൊണ്ട് നേടിയിരിക്കുന്നത് 535 കോടിയാണ്. സമീപകാല ഹിറ്റ് എന്നതില്‍ നിന്നും എക്കാലത്തെയും തമിഴ് ഹിറ്റുകളുടെ നിരയിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം. 

Latest Videos

undefined

535 കോടി ഗ്രോസുമായി എക്കാലത്തെയും വലിയ കോളിവുഡ് വിജയങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ജയിലര്‍. രജനികാന്ത് തന്നെ നായകനായ ഷങ്കര്‍ ചിത്രം 2 പോയിന്‍റ് 0 ആണ് ലിസ്റ്റില്‍ ഒന്നാമത്. 665.8 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. മൂന്നാം സ്ഥാനത്തുള്ള പൊന്നിയിന്‍ സെല്‍വന്‍ 1, 492 കോടി, നാലാം സ്ഥാനത്തുള്ള വിക്രം 432 കോടി എന്നിങ്ങനെയാണ് തുടര്‍സ്ഥാനങ്ങള്‍. അതേസമയം ജയിലറിന് ഇപ്പോഴും മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സി ഉണ്ട്. ലൈഫ് ടൈം കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അനലിസ്റ്റുകള്‍.

ALSO READ : ആദ്യ പത്തില്‍ ആരൊക്കെ? കേരളത്തിലെ റിലീസ്‍ ദിന കളക്ഷനില്‍ ഞെട്ടിച്ച സിനിമകളും കളക്ഷനും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!