ഞായറാഴ്ച കളക്ഷനില്‍ ചിത്രം അത്ഭുതം കാട്ടുമെന്നാണ് പ്രതീക്ഷ
തമിഴ് സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയമാണ് ജയിലര്‍. ഓഗസ്റ്റ് 10, വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ബീസ്റ്റ് നല്‍കിയ പരാജയത്തിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ എന്ന സംവിധായകന്‍റെയും തിരിച്ചുവരവ് ആയി. പേട്ടയ്ക്ക് ശേഷം ഒരു രജനി ചിത്രം നല്‍കുന്ന ഏറ്റവും മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന് ഒരു വിഭാഗം പറയുമ്പോള്‍ പേട്ടയേക്കാള്‍ കേമം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കോളിവുഡിന്‍റെ ചക്രവര്‍ത്തിപദം തനിക്കുതന്നെയെന്ന് രജനികാന്ത് വീണ്ടും പ്രഖ്യാപിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം മോഹന്‍ലാലും ശിവ രാജ്‍കുമാറും ജാക്കി ഷ്രോഫും അടക്കമുള്ളവരുണ്ട്.
അതിഥിവേഷങ്ങളിലാണെങ്കിലും ഓരോ ഭാഷകളിലെയും വലിയ താരങ്ങളെ അവര്‍ അര്‍ഹിക്കുന്ന ഹൈപ്പോടെ അവതരിപ്പിച്ചതില്‍ ഫാന്‍ ഗ്രൂപ്പുകളില്‍ നിന്ന് നെല്‍സണ് അഭിനന്ദന പ്രവാഹമാണ്. റിലീസ് ദിനം മുതല്‍ നേടുന്ന കളക്ഷന്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരു പുതിയ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. വെറും മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരൊക്കെ ഈ കണക്ക് ശരിവച്ചിട്ടുണ്ട്.
Just IN: ZOOMS past ₹2⃣0⃣0⃣ cr at the WW Box Office.
|| | | || pic.twitter.com/HUhZCa0ehd
undefined
അതേസമയം ഞായറാഴ്ച കളക്ഷനില്‍ ചിത്രം അത്ഭുതം കാട്ടുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ച സ്വാതന്ത്ര്യദിന പൊതുഅവധിയുടെ മേല്‍ക്കൈയും വ്യാഴാഴ്ച റിലീസ് ആയ ഈ ചിത്രത്തിന് ലഭിക്കും. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് വിനായകന്‍ ആണ്. വിനായകന്‍റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇത്. സുനില്‍, മിര്‍ണ മേനോന്‍, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫര്‍ സാദ്ദിഖ്, കിഷോര്‍, ബില്ലി മുരളി, സുഗുന്തന്‍, കരാട്ടെ കാര്‍ത്തി, മിഥുന്‍, അര്‍ഷാദ്, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, അനന്ത്, ശരവണന്‍, ഉദയ് മഹേഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ALSO READ : ഒന്‍പത് മാസത്തിന് ശേഷം ഒടിടിയില്‍; 'വിവാഹ ആവാഹനം' സ്ട്രീമിംഗ് ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം