മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം
മലയാള സിനിമകള്‍ ആളില്ലെന്നും മറുഭാഷാ ചിത്രങ്ങള്‍ ഇവിടെനിന്ന് പണം വാരി പോകുന്നെന്നുമുള്ള സിനിമാപ്രവര്‍ത്തകരുടെ ആശങ്ക തുടക്കത്തില്‍ കേട്ട വര്‍ഷമാണിത്. എന്നാല്‍ വര്‍ഷത്തിന്‍റെ അവസാനം തിരിഞ്ഞുനോക്കുമ്പോള്‍ ഉള്ളടക്കത്തില്‍ പുതുമയുമായി എത്തിയ ഒരുനിര ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്ക്വാഡിനും ഗരുഡനും ഫാലിമിക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി തിയറ്ററുകളില്‍ സാമ്പത്തികവിജയം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രമാണ് അത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണ് ഇതെന്ന് റിലീസിന് മുന്‍പുതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നു. ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിന തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്നുതന്നെ ആശങ്ക ആഹ്ലാദത്തിന് വഴിമാറി.
undefined
കാമ്പുള്ള ഉള്ളടക്കങ്ങള്‍ മാത്രം നല്‍കുന്ന ബാനര്‍ എന്ന പ്രതീക്ഷ മമ്മൂട്ടി കമ്പനി ഒരിക്കല്‍ക്കൂടി പാലിച്ച ചിത്രമായിമാറി കാതല്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ 18 ദിവസത്തെ കേരള കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. 18 ദിവസം കൊണ്ട് കാതല്‍ കേരളത്തില്‍ നിന്ന് മാത്രം 10.1 കോടി ഗ്രോസ് നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രത്തിന് ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ ഇത് പര്യാപ്തമാണെന്നും അവര്‍ അറിയിക്കുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നതിന്‍റെ പേരിലും ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം