ഇനി വേണ്ടത് 85 കോടി ! മലയാള സിനിമയിൽ ആ ആത്ഭുതം പിറക്കും, ആവേശത്തിരയിൽ മോളിവുഡ്

By Web Team  |  First Published May 4, 2024, 1:54 PM IST

ഈ വർഷം ആദ്യം മുതൽ ഇതുവരെ ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ഹിറ്റ്, സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെ​ഗാ ഹിറ്റുകൾ ആണ്.


ലയാള സിനിമയുടെ മൂല്യം ഇന്ന് പ്രതീക്ഷയ്ക്കും അപ്പുറമാണ്. കൊവിഡ് കാലത്തിന് ശേഷം ഒടിടി റിലീസുകളിലൂടെ ആണ് മലയാള സിനിമ ഇതരനാടുകളിലും ഭാഷകർക്കിടയിലും ശ്രദ്ധനേടാൻ തുടങ്ങിയത്. എന്നാൽ ഇന്ന് അതല്ല കഥ. തിയറ്റിലെത്തി  മലയാള സിനിമ കാണാൻ അവരെ പ്രേരിപ്പിക്കുകയാണ്. കണ്ടന്റും മേക്കിങ്ങും ഒക്കെ തന്നെയാണ് അതിന് പ്രധാന കാരണം. മറ്റ് ഭാഷകളിൽ പുതിയ സിനിമകളുടെ കുറവും മോളിവുഡിന് വലിയ മുതൽക്കൂട്ടായിട്ടുണ്ട് എന്നതിൽ സംശമില്ല. 

ഇപ്പോഴിതാ മലയാള സിനിമ വലിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുന്നുവെന്ന വിവരമാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ട്രാക്കർന്മാരും പുറത്തുവിടുന്നത്. ഇവരുടെ റിപ്പോർട്ടുകൾ പ്രകാരം പുതുവർഷം പിറന്ന് നാല് മാസത്തിൽ 915 കോടിയുടെ കളക്ഷൻ ആണ് മലയാള സിനിമ നേടിയിരിക്കുന്നത്. ഇനി ഒരു 85 കോടി രൂപ കൂടി ലഭിച്ചാൽ മലയാള സിനിമ ആദ്യമായി 1000 കോടിയുടെ കളക്ഷൻ നേടും. അതിന് അധികം താമസമില്ല എന്നാണ് വിലയിരുത്തലുകൾ. ഈ വർഷം പൂർത്തിയാകുമ്പോഴേക്കും വലിയൊരു ചരിത്രം മലയാള സിനിമ രചിക്കുമെന്ന് ഉറപ്പാണ്. 

Latest Videos

undefined

85 കോടി രൂപ ലഭിച്ച് 1000 കോടി ലഭിച്ചു കഴിഞ്ഞാൽ മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 1000കോടി കളക്ഷൻ ലഭിക്കുന്ന വർഷമായി 2024 മാറുമെന്നും ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. നിലവിൽ ഈ കണക്കുകളുടെ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ. 

'ഞാനും അതിലൂടെ കടന്നുപോയി, ആരൊപ്പം ഉണ്ടെന്ന് അന്നറിയാം'; അജിത്തിന്‍റെ ഉപദേശത്തെ കുറിച്ച് നിവിൻ

ഈ വർഷം ആദ്യം മുതൽ ഇതുവരെ ഇറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ഹിറ്റ്, സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ, മെ​ഗാ ഹിറ്റുകൾ ആണ്. റിപ്പോർട്ടുകൾ പ്രകാരം അൻപത് കോടി തൊട്ടില്ലെങ്കിലും ജയറാം ചിത്രം ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ വിജയ ചിത്രം. രണ്ടാമത് പ്രേമലു എത്തിയതോടെ കഥ മാറി. ഭ്രമയു​ഗം,മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം,  വർഷങ്ങൾക്കു ശേഷം തുടങ്ങിയവയാണ് സീൻ മാറ്റിയ സിനിമകൾ. അടുത്തിടെ റിലീസ് ചെയ്ത  മലയാളി ഫ്രം ഇന്ത്യ, നടികർ തുടങ്ങിയ പടങ്ങളും ഭേദപ്പെട്ട് പ്രതികരണങ്ങൾ തിയറ്ററിലും കളക്ഷനിലും നേടുന്നുമുണ്ട്. എന്തായാലും മാജിക് സംഖ്യയിലേക്ക് മോളിവുഡ് എന്ന് എത്തും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!