'വിക്രം വേദ'യുടെ രണ്ടാം ദിന ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.
തമിഴകത്ത് പുത്തൻ ആഖ്യാനത്തിലൊരുങ്ങി പ്രേക്ഷക പ്രീതി നേടിയ ചിത്രമാണ് 'വിക്രം വേദ'. തമിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ' റിലീസ് ചെയ്‍ത അതേ ദിവസം 'വിക്രം വേദ'യുടെ ഹിന്ദി റീമേക്കും വെള്ളിത്തിരയിലെത്തി. മോശമല്ലാത്ത പ്രതികരണം നേടിയിട്ടും ബോക്സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കാനായില്ല. രണ്ടാം ദിനം നില അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
'വിക്രം വേദ' റിലീസ് ദിവസം 10.58 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്. രണ്ടാം ദിവസമായ ശനിയാഴ്‍ച 12.51 കോടിയും നേടിരിക്കുന്നു. ഇതുവരെ ഇന്ത്യയില്‍ നിന്ന് 23.09 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 'വിക്രം വേദ' റിലീസ് ചെയ്‍ത അതേ ദിവസം പ്രദര്‍ശനത്തിന് എത്തിയ 'പൊന്നിയിൻ സെല്‍വൻ' ഇതിനകം 150 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
remains low on Day 2... Biz did improve, but the jump is missing... The 2-day total is underwhelming... All eyes on Day 3 []... Fri 10.58 cr, Sat 12.51 cr. Total: ₹ 23.09 cr. biz. pic.twitter.com/8Ax7GH6DhL
— taran adarsh (@taran_adarsh)
undefined
പുഷ്‍കര്‍- ഗായത്രി ദമ്പതിമാര്‍ തന്നെ സംവിധാനം ചെയ്‍ത ചിത്രത്തിന്റെ ഹിന്ദി തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാതാക്കള്‍. ടി സീരീസ്, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫ്രൈഡേ ഫിലിംവര്‍ക്ക്സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഹൃത്വിക് റോഷൻ, സെയ്‍ഫ് അലിഖാൻ, രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്‍മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. പി എസ് വിനോദ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാം സി എസ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പാട്ടുകള്‍ ഒരുക്കുന്നത് വിശാല്‍ ദദ്‍ലാനി, ശേഖര്‍ രവ്‍ജിയാനി എന്നിവരാണ്.
മൊത്തം 5640 സ്ക്രീനുകളിലായിട്ടാണ് ഹിന്ദി 'വിക്രം വേദ' റിലീസ് ചെയ്‍തിരിക്കുന്നത്. ഇന്ത്യയില്‍ 4007 സ്‍ക്രീനുകളിലാണ് ചിത്രത്തിന്റെ റിലീസ്. വിദേശങ്ങളില്‍ 1633 സ്‍ക്രീനുകളിലും. ഇന്ത്യക്ക് പുറമേ 104 രാജ്യങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്‍തിരിക്കുന്നത്.
Read More: ടൈഗര്‍ ഷ്‍റോഫിന്റെ നായികയാകാൻ രശ്‍മിക മന്ദാന