വിദേശത്ത് മോഹൻലാല്‍ രണ്ടാമൻ, ഓവര്‍സീസ് കളക്ഷനില്‍ മമ്മൂട്ടി എത്രാമത്?, ഒന്നാമൻ ആര്?

By Web Team  |  First Published Sep 27, 2023, 9:42 AM IST

വിദേശത്തെ ബോക്സ് ഓഫീസിലെ മലയാള സിനിമകളുടെ പ്രകടനം.


വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ മലയാള സിനിമയ്‍ക്ക് വൻ സ്വീകാര്യത ലഭിക്കാറുണ്ട്. ആഗോള റിലീസായിട്ടാണ് മിക്ക മലയാള ചിത്രങ്ങളും ഇപ്പോള്‍ പ്രദര്‍ശനത്തിനെത്താറുള്ളതും. സിനിമയുടെ വിജയത്തില്‍ അത് നിര്‍ണായകമാകാറുണ്ട്. കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള സിനിമ വിദേശത്തും 2018 ആണ് എന്നതാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ നിരവധി യുവ താരങ്ങള്‍ പ്രധാന വേഷത്തില്‍ അണിനിരന്ന 2018 അദ്ഭുതപ്പെടുത്തുന്ന വിജയമാണ് സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 2018 ആകെ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. വിദേശത്ത് 2018 നേടിയത് 67.80 കോടി രൂപയാണ്. മലയാളത്തിന്റെ ക്രൗഡ് പുള്ളര്‍ മോഹൻലാലിന്റെ ചിത്രങ്ങളായ ലൂസിഫറും പുലിമുരുകനും യഥാക്രമം 50. 20 കോടിയും 38.50 കോടിയും നേടി വിദേശത്ത് കളക്ഷനില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Latest Videos

undefined

വിദേശത്ത് നാലാം സ്ഥാനത്താണ് മമ്മൂട്ടിയുടെ സിനിമ ഇടം നേടിയിരിക്കുന്നത്. ഭീഷ്‍മ പര്‍വം വിദേശത്ത് 36.40 കോടി രൂപയാണ് നേടിയത്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ദുല്‍ഖറാണ്. ദുല്‍ഖറിനെ കുറുപ്പ് നേടിയത് 32.60 കോടി രൂപയാണ്.

ആറാം സ്ഥാനത്ത് നിവിൻ പോളിയാണ്. ആഗോളതലത്തില്‍ നിവിൻ പോളിയുടെ ആദ്യ 50 കോടി ക്ലബായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ സര്‍പ്രൈസ് ഹിറ്റായ പ്രേമം. പ്രേമമാണ് നിവിൻ പോളിയെ 28 കോടി നേടി വിദേശത്തും ആറാം സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. അടുത്തിടെ പ്രദര്‍ശനത്തിന് എത്തി വിസ്‍മയിപ്പിക്കുന്ന ചിത്രമായ മാറി വമ്പൻ ലാഭം നേടിയ ആര്‍ഡിഎക്സ് 27.50 കോടി രൂപയുടെ കളക്ഷനുമായി വിദേശത്ത് ഏഴാം സ്ഥാനത്തുണ്ട്.

Read More: കാത്തിരുന്നവര്‍ നിരാശയില്‍, ലിയോയുടെ അപ്‍ഡേറ്റ്, എന്തുകൊണ്ട് ഓഡിയോ ലോഞ്ച് റദ്ദാക്കി?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!