പഠാന്‍ കത്തികയറി; ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രം വന്‍ പരാജയം

By Web Team  |  First Published Jan 30, 2023, 6:42 PM IST

അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എഴുതിയിരിക്കുന്നത്. 


മുംബൈ: പഠാന് പിന്നാലെ ജനുവരി 26 റിലീസായ  ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രം വന്‍ പരാജയം. പ്രശസ്ത സംവിധായകന്‍ രാജ്കുമാർ സന്തോഷി വലിയ ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമാണ്  ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്. നേരത്തെ ചിത്രത്തിന്‍റെ സംവിധായകനായ തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സന്തോഷി  മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

ബോളിവുഡ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം രണ്ടാം ദിനം തന്നെ പല തീയറ്ററുകളില്‍ നിന്നും വാഷ് ഔട്ടായി പോയി എന്നാണ് വിവരം. ഈ ചിത്രത്തിന് നല്‍കിയ സ്ക്രീനുകള്‍ പോലും പഠാന്‍ ഷോയ്ക്കായി മാറ്റിവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്‍റെ കളക്ഷനും തീര്‍ത്തും പരിതാപകരമാണ്. 

Latest Videos

undefined

മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്  എന്നതിലൂടെ അവതരിപ്പിച്ചത്. എആര്‍ റഹ്മാനായിരുന്നു ചിത്രത്തിന്‍റെ സംഗീത സംവിധാനം.

അസ്ഗർ വജാഹത്തും രാജ്കുമാർ സന്തോഷിയും ചേർന്നാണ് ഗാന്ധി ഗോഡ്സെ ഏക് യുദ്ധ് എഴുതിയിരിക്കുന്നത്. സന്തോഷി പ്രൊഡക്ഷൻസ് എൽഎൽപി നിർമ്മിക്കുന്ന ചിത്രം പിവിആർ പിക്ചേഴ്സാണ് റിലീസ് ചെയ്തത്. 

ആന്ദാസ് അപ്‌ന അപ്‌ന മുതൽ ഫാറ്റ പോസ്റ്റർ നിക്‌ല ഹീറോ വരെ ബിഗ് സ്‌ക്രീനിൽ മികച്ച ചില ചിത്രങ്ങള്‍ മുന്‍കാലങ്ങളില്‍ അവതരിപ്പിച്ച സംവിധായകനാണ് രാജ്കുമാർ സന്തോഷി.  ചിത്രത്തില്‍  മഹാത്മാഗാന്ധിയുടെ വേഷം ചെയ്യുന്നത്  ദീപക് അന്താനിയാണ്, നാഥുറാം ഗോഡ്‌സെയായി ചിന്മയ് മണ്ഡ്ലേക്കർ എത്തുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെയുള്ള ചരിത്രത്തിലെ മറ്റ് പ്രമുഖ കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. 

'ഹിന്ദി പാട്ട് മാത്രമേ ഉള്ളോ?' സംഗീത പരിപാടിക്കിടെ ഗായകന്‍ കൈലാഷ് ഖേറിനെതിരെ ആക്രമണം - വീഡിയോ

പഠാന്‍ അഞ്ച് ദിവസത്തില്‍ നേടിയത്; പഠാന്‍റെ ആദ്യത്തെ ഞായറാഴ്ച ബോക്സ്ഓഫീസില്‍ വെടിക്കെട്ട്.!

tags
click me!