2001 ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗം
സിനിമകളുടെ വലിപ്പത്തിലും കളക്ഷനിലുമൊക്കെ മുന്‍പ് ബോളിവുഡ് ആയിരുന്നു മുന്‍പിലെങ്കില്‍ ഇന്ന് തെലുങ്ക്, തമിഴ് സിനിമകളുമായി തെന്നിന്ത്യയും ഒപ്പമുണ്ട്. കൊവിഡ് കാലാനന്തരം ബോളിവുഡ് കാര്യമായ തകര്‍ച്ച നേരിട്ടപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് നിരവധി ബിഗ് ഹിറ്റുകള്‍ പിറന്നു. എന്നാല്‍ ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലൂടെ ബോളിവുഡ് വമ്പന്‍ തിരിച്ചുവരവും നടത്തിയിരുന്നു. പഠാനോളം വലിയ ഒരു വിജയം പിന്നീടിതുവരെ ഹിന്ദിയില്‍ ഉണ്ടായിട്ടില്ലെങ്കിലും ഇന്‍ഡസ്ട്രിക്ക് പ്രതീക്ഷ പകരുന്ന പല ചിത്രങ്ങളും അവിടെ വന്നുപോകുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും പുതിയ സംസാരവിഷയം സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 ആണ്.
2001 ല്‍ പുറത്തെത്തി അതിഗംഭീര വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങള്‍. ഏക് പ്രേം കഥ ഒരുക്കിയ അനില്‍ ശര്‍മ്മ തന്നെയാണ് സംവിധാനം. ഓഗസ്റ്റ് 11, വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനത്തില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 40.10 കോടി ആയിരുന്നു ചിത്രം വെള്ളിയാഴ്ച നേടിയത്. ബോളിവുഡ് ചിത്രങ്ങളുടെ ഇപ്പോഴത്തെ ബോക്സ് ഓഫീസ് ശരാശരി നോക്കിയാല്‍ മികച്ച കളക്ഷനാണ് ഇത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയോടെ ശനിയാഴ്ചത്തെ കളക്ഷനിലും ചിത്രം കുതിപ്പ് നടത്തിയിരിക്കുകയാണ്.
Jab ishwar ki kripa hoti hai, tab aisa pyar milta hai … thx everyone 💛 Gadar 2 aapki film thi, aapke liye leke aaya, aapne pyar diya- thank you very much again 🙏🇮🇳
Book your tickets now!
(Link in bio) in cinemas now. 🎞️ … pic.twitter.com/PdpAkWnP25
undefined
വെള്ളിയാഴ്ചത്തേക്കാള്‍ കളക്ഷനാണ് ചിത്രം ശനിയാഴ്ച നേടിയിരിക്കുന്നത്. വെള്ളിയാഴ്ച 40.10 കോടി ആയിരുന്നെങ്കില്‍ ശനിയാഴ്ച 43.08 കോടി. അതായത് ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് 83.18 കോടി. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് ബോക്സ് ഓഫീസ് കണക്കുകളാണ് ഇത്. ഷാരൂഖ് ഖാന് ശേഷം മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന തരത്തിലുള്ള വിജയം സണ്ണി ഡിയോള്‍ ബോളിവുഡിന് നേടിക്കൊടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
ALSO READ : ഒന്‍പത് മാസത്തിന് ശേഷം ഒടിടിയില്‍; 'വിവാഹ ആവാഹനം' സ്ട്രീമിംഗ് ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം