സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 11 നാണ് ഗദര്‍ 2 തിയറ്ററുകളില്‍ എത്തിയത്
ഇന്ത്യന്‍ സിനിമാമേഖലയ്ക്ക് നല്ലകാലമാണ് ഇപ്പോള്‍. കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമാവ്യവസായം ഉണര്‍ന്നപ്പോഴും പഠാന്‍ വരുന്നത് വരെ ബോളിവുഡിന് ഒരു കാത്തിരിപ്പുകാലം ഉണ്ടായിരുന്നു. പഠാന്‍റെ 1000 കോടി വിജയത്തിന് ശേഷം അതിന് ഒരു തുടര്‍ച്ച കണ്ടെത്താനാവാതെയും ഹിന്ദി സിനിമാലോകം കുഴഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്‍ വിജയങ്ങളുടെ തുടര്‍ച്ച നല്‍കുന്ന ആഹ്ലാദത്തിലാണ് ബോളിവുഡ്. ഗദര്‍ 2 ന് ശേഷം ഷാരൂഖ് ഖാന്‍റെ ജവാനും വന്‍ ബോക്സ് ഓഫീസ് വിജയം നേടുന്നു. ഇപ്പോഴിതാ ഗദര്‍ 2 ഒരു മാസം കൊണ്ട് നേടിയ കളക്ഷന്‍ എത്രയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോസ്.
സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമാക്കി ഓഗസ്റ്റ് 11 നാണ് ഗദര്‍ 2 തിയറ്ററുകളില്‍ എത്തിയത്. ഇന്ത്യന്‍ സിനിമയിലെ തന്നെ സമീപകാലത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ പ്രധാനമാണ് സണ്ണി ഡിയോള്‍ അദ്ദേഹത്തിന്‍റെ ജനപ്രിയ കഥാപാത്രം താര സിംഗ് ആയി വീണ്ടുമെത്തിയ ഗദര്‍ 2. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ആവോളം നേടിയ ചിത്രം പഠാന് ശേഷം ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളിലേക്ക് ജനക്കൂട്ടത്തെ എത്തിച്ച ചിത്രം കൂടിയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ആദ്യദിനം 40 കോടി നേടിയ ചിത്രം തുടര്‍ദിനങ്ങളിലും ആ കുതിപ്പ് തുടര്‍ന്നു. ആദ്യ വാരം നേടിയ കളക്ഷന്‍ 284 കോടി ആയിരുന്നു. ഒരു മാസം പിന്നിടുമ്പോള്‍ ചിത്രം നേടിയ കളക്ഷന്‍ 515.03 കോടിയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ ആണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേരത്തേ ചിത്രം 650 കോടി പിന്നിട്ടിരുന്നു.
undefined
സെപ്റ്റംബര്‍ 7 ന് ജവാന്‍റെ വരവ് ഗദര്‍ 2 ന്‍റെ കളക്ഷനെ ബാധിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട്. റിലീസിന്‍റെ നാലാം വാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 27.55 കോടി നേടിയ ചിത്രത്തിന് ജവാന്‍ എത്തിയ അഞ്ചാം വാരം നേടാനായത് 5.03 കോടി മാത്രമാണ്. അതേസമയം താരതമ്യേന ചെറിയ ബജറ്റില്‍ എത്തിയ ഗദര്‍ 2 സമീപകാലത്ത് നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രവുമാണ്.
ALSO READ : "ഇതില്‍ സസ്പെന്‍സ് ഇല്ല, ത്രില്ലറും അല്ല"; 'നേരി'നെക്കുറിച്ച് ജീത്തു ജോസഫ്
WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ