ഗദര്‍ 2വിന്റെ കുതിപ്പ് തുടരുന്നു.
ബോളിവുഡിനെ കരകയറ്റിയതാണ് സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2. ഇന്ത്യയില്‍ അത്ഭുത വിജയമായി മാറിയിരിക്കുകയാണ് ചിത്രം എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ജവാന്റെ കുതിപ്പ് ഗദറിനെ തളര്‍ത്തിയില്ല. ഗദര്‍ 2 ആകെ 522 കോടി ഇന്ത്യയില്‍ നിന്ന് മാത്രം നേടിയെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുകയാണ്.
ഗദര്‍ 2 റിലീസായി ആറ് ആഴ്‍ചത്തെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഗദര്‍ 2 284.63 കോടിയാണ് ആദ്യ ആഴ്‍ച നേടിയത്. പിന്നീട് 134.47, 63.35, 27.55, 7.28 എന്നിങ്ങനെയാണ് സണ്ണി ഡിയോളിനറെ ഗദര്‍ 2 തുടര്‍ന്നുള്ള ആഴ്‍ചകളില്‍ കോടികളുടെ കണക്കില്‍ നേടിയത്. ഗദര്‍ 2 ആറാം ആഴ്‍ചയില്‍ കളക്ഷനും കണക്കിലെടുക്കുമ്പോള്‍ സണ്ണി ഡിയോള്‍ നായകനായ ചിത്രം 4.72 കോടിയും ചേര്‍ത്ത് ആകെ 522 കോടിയില്‍ എത്തിയിരിക്കുകയാണ്.
continues to find patronage in mass pockets / single screens… Biz at a glance…
⭐️ Week 1: ₹ 284.63 cr
⭐️ Week 2: ₹ 134.47 cr
⭐️ Week 3: ₹ 63.35 cr
⭐️ Week 4: ₹ 27.55 cr
⭐️ Week 5: ₹ 7.28 cr
⭐️ Week 6: ₹ 4.72 cr
⭐️ Total: ₹ 522 cr biz. Nett BOC. pic.twitter.com/xQ53NyqdE2
undefined
സ്വാതന്ത്ര്യദിന റിലീസായിരുന്നു ഗദര്‍ 2. തിയറ്ററുകളില്‍ ഓഗസ്റ്റ് 11നായിരുന്നു എത്തിയത്. വളരെ പെട്ടെന്ന് ഗദര്‍ 2 സിനിമ ഹിറ്റെന്ന് പ്രചാരണവുമുണ്ടായി. മൗത്ത് പബ്ലിസിറ്റിയായിരുന്നു ഗുണംചെയ്‍തത്. പിന്നീട് രാജ്യമൊട്ടാകെ സണ്ണി ഡിയോള്‍ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്ന കാഴ്‍ചയായിരുന്നു കണ്ടത്. രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സംവിധാനം അനില്‍ ശര്‍മയാണ്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയപ്പോള്‍ ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ് തുടങ്ങിയവും ഗദര്‍ 2വിലുണ്ടായിരുന്നു. സംഗീതം മിഥുൻ ശര്‍മയാണ്.
സണ്ണി ഡിയോളിന്റെ ഗദര്‍ 2വിന്റെ ഒടിടി റിലീസ് തീരുമാനിച്ചിട്ടുണ്ട്. ഗദര്‍ 2 സീ 5ലായിരിക്കും ഒടിടി സ്‍ട്രീമിംഗ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. സ്‍ട്രീമിംഗ് ഒക്ടോബര്‍ ആറിനാണ് തുടങ്ങുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
Read More: ധ്യാനിന്റെ നദികളില്‍ സുന്ദരി യമുന ഒടിടിയില്‍ എപ്പോള്‍, എവിടെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക