മലയാളത്തിന് 'പുലിമുരുകൻ' പോലെ, 'ബാഹുബലി'ക്കും 6 വര്‍ഷം മുന്‍പ്; തെലുങ്കിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം അതാണ്

By Web Team  |  First Published Jul 15, 2024, 12:21 PM IST

ആ സമയത്തെ ഏറ്റവും വലിയ ബജറ്റ് ചിത്രം


ഇന്ത്യന്‍ സിനിമയില്‍ ഇന്ന് സവിശേഷ സ്ഥാനമുള്ള ചലച്ചിത്ര വ്യവസായമാണ് തെലുങ്ക്. അതിന് തുടക്കമിട്ടത് എസ് എസ് രാജമൌലി ചിത്രം ബാഹുബലിയും. തെലുങ്ക് സംസാരിക്കുന്നവര്‍ക്ക് പുറത്തേക്ക് അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രം സ്വീകാര്യതയുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധയിലേക്ക് ടോളിവുഡിനെ കൊണ്ടുനിര്‍ത്തുകയായിരുന്നു ബാഹുബലിയിലൂടെ രാജമൌലി. 572 കോടി ആയിരുന്നു ബാഹുബലിയുടെ ആഗോള ഗ്രോസ്. അതേസമയം 100 കോടി ക്ലബ്ബ് എന്ന നേട്ടം ടോളിവുഡ് ആദ്യമായി നേടിയത് ബാഹുബലി വരുന്നതിനും ആറ് വര്‍ഷം മുന്‍പാണ്.

അതിനും കാരണക്കാരനായത് എസ് എസ് രാജമൌലി എന്ന ഫിലിംമേക്കര്‍ ആണ്. രാജമൌലിയുടെ സംവിധാനത്തില്‍ 2009 ല്‍ പുറത്തെത്തിയ മഗധീരയാണ് തെലുങ്കിലെ ആദ്യ 100 കോടി ചിത്രം. റൊമാന്‍റിക് ഫാന്‍റസി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രാം ചരണ്‍ ആയിരുന്നു നായകന്‍. കാജല്‍ അഗര്‍വാള്‍ നായികയും. 2009 ല്‍ ചിത്രം പുറത്തിറങ്ങുന്ന സമയത്ത് തെലുങ്കിലെ ഏറ്റവും ചെലവേറിയ ചിത്രം ഇതായിരുന്നു. 40 കോടിക്ക് മുകളിലായിരുന്നു ബജറ്റ്. ഗീത ആര്‍ട്സിന്‍റെ ബാനറില്‍ അല്ലു അരവിന്ദ് ആയിരുന്നു നിര്‍മ്മാണം.

Latest Videos

undefined

ബാഹുബലിയുടേതുള്‍പ്പെടെ രചന നിര്‍വ്വഹിച്ച രാജമൌലിയുടെ അച്ഛന്‍ വി വിജയേന്ദ്ര പ്രസാദിന്‍റേതായിരുന്നു ചിത്രത്തിന്‍റെ കഥ. തിരക്കഥയെഴുതിയത് എസ് എസ് രാജമൌലിയും. തെലുങ്കില്‍ അതുവരെയുള്ള ജനപ്രിയതയെ മറികടന്ന ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 128.5 കോടി ആയിരുന്നു. ഷെയര്‍ 75 കോടിയോളവും. നിര്‍മ്മാതാക്കളെ സംബന്ധിച്ച് പണം മുടക്കാന്‍ ആത്മവിശ്വാസം പകരുന്ന വിജയമായിരുന്നു മഗധീരയുടേത്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുമായി വന്ന് തുടര്‍ച്ചയായി വിജയം കൊയ്യുന്ന വ്യവസായമായി തെലുങ്ക് സിനിമ മാറി. തെലുങ്കിലെ എക്കാലത്തെയും വലിയ വിജയമായ ബാഹുബലി 2 ന്‍റെ ലൈഫ് ടൈം ആഗോള ഗ്രോസ് 1742 കോടിയാണ്!

ALSO READ : 'മറിമായം' ടീമിന്‍റെ സിനിമ; 'പഞ്ചായത്ത് ജെട്ടി' ടീസര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!