യഥാർഥ കളക്ഷൻ എത്ര? ഒന്നാമൻ ആര്? ഫെബ്രുവരി റിലീസുകളുടെ ബോക്സ് ഓഫീസ് വെളിപ്പെടുത്തി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പൂര്‍ണ്ണ ലിസ്റ്റ് കാണാം

february box office of malayalam movies reveals kerala film producers association officer on duty get set baby painkili daveed

മലയാള സിനിമകളുടെ കളക്ഷന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് ശരിക്കുമുള്ള കണക്കുകളല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേരത്തേ ആരോപിച്ചിരുന്നു. ഓരോ മാസം കൂടുന്തോറും അതത് മാസത്തെ റിലീസുകളുടെ ബജറ്റും കളക്ഷനും ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്നും അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഇത് പ്രകാരം ഫെബ്രുവരി മാസത്തെ മലയാള സിനിമകളുടെ ബജറ്റും കളക്ഷനും പ്രസിദ്ദീകരിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടന. 

ഫെബ്രുവരി മാസം പുറത്തിറങ്ങിയ 16 ചിത്രങ്ങളുടെ സാമ്പത്തിക നിലയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്രയും ചിത്രങ്ങളുടെ ആകെ മുതല്‍മുടക്ക് 75 കോടിയും അവയ്ക്ക് തിയറ്റര്‍ ഷെയര്‍ ആയി ലഭിച്ചത് 23.5 കോടിയും ആണ്. തിയറ്ററില്‍ ലഭിക്കുന്ന കളക്ഷനില്‍ നിന്ന് വിനോദ നികുതി ഉള്‍പ്പെടെയുള്ളവ നീക്കിയതിന് ശേഷമുള്ള തുകയാണ് തിയറ്റര്‍ ഷെയര്‍ അഥവാ നെറ്റ് കളക്ഷന്‍. ഇത് പ്രകാരം ഫെബ്രുവരി റിലീസുകളില്‍ ഏറ്റവും കളക്റ്റ് ചെയ്തത് കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ്. 11 കോടിയാണ് ചിത്രത്തിന്‍റെ തിയറ്റര്‍ ഷെയര്‍. ഏറ്റവും കുറവ് കളക്റ്റ് ചെയ്തത് ലല്ഡെയില്‍ എന്ന ചിത്രവും. വെറും 10,000 രൂപയാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് നേടാനായത്.

Latest Videos

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് ആണ് ചുവടെ. സിനിമ (ബജറ്റ്/ കളക്ഷന്‍) എന്നീ ക്രമത്തില്‍. കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളാണ് ആദ്യം. 

1. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- (13 കോടി/ 11 കോടി)- പ്രദര്‍ശനം തുടരുന്നു
2. ബ്രൊമാന്‍സ്- (8 കോടി/ 4 കോടി)- പ്രദര്‍ശനം തുടരുന്നു
3. ദാവീദ്- (9 കോടി/ 3.5 കോടി)
4. പൈങ്കിളി- (5 കോടി/ 2.5 കോടി)
5. ഗെറ്റ് സെറ്റ് ബേബി- (10 കോടി/ 1.4 കോടി)- പ്രദര്‍ശനം തുടരുന്നു
6. മച്ചാന്‍റെ മാലാഖ- (5.12 കോടി/ 40 ലക്ഷം)
7. നാരായണീന്‍റെ മൂന്നാണ്മക്കള്‍- (5.5 കോടി/ 33.5 ലക്ഷം)
8. ചാട്ടുളി- (3.4 കോടി/ 32 ലക്ഷം)- പ്രദര്‍ശനം തുടരുന്നു
9. ആപ്പ് കൈസേ ഹോ- (2.5 കോടി/ 5 ലക്ഷം)
10. ഇടി മഴ കാറ്റ്- (5.74 കോടി/ 2.1 ലക്ഷം)
11. ഉരുള്‍- (25 ലക്ഷം/ 1 ലക്ഷം)
12. രണ്ടാം യാമം- (2.5 കോടി/ 80,000)
13. അരിക്- (1.5 കോടി/ 55,000)
14. ഇഴ- (63.8 ലക്ഷം/ 45,000)
15. അത്മ സഹോ- (1.5 കോടി/ 30,000)
16. ലവ്‍ഡെയില്‍- (1.6 കോടി/ 10,000)

ആകെ- 75 കോടി ബജറ്റ്/ 23.5 കോടി കളക്ഷന്‍

ALSO READ : 'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!