ബോക്സ് ഓഫീസിൽ അടക്കം കൽക്കി വൻ കുതിപ്പ് തുടരുന്നു.
സിനിമകളുടെ ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത ഇൻഡസ്ട്രിയാണ് തെലുങ്ക്. ഇതിനോടകം വൻ ജനശ്രദ്ധപിടിച്ചു പറ്റിയ സിനിമകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ തന്നെ അക്കാര്യത്തിൽ വ്യക്തത വരും. അക്കൂട്ടത്തിലേക്ക് ഒരു പുത്തൻ സിനിമയും എത്തിയിരിക്കുകയാണ്. പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡി ആണ് ആ ചിത്രം. നാഗ് അശ്വിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത വൻ ദൃശ്യവിരുന്നാണ് ഓരോ പ്രേക്ഷകനും സമ്മാനിച്ചിരിക്കുന്നത്.
ബോക്സ് ഓഫീസിൽ അടക്കം കൽക്കി വൻ കുതിപ്പ് തുടരുന്നതിനിടെ ഏറ്റവും വേഗത്തിൽ 900 കോടി നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ഇതിൽ കൽക്കിയല്ല ഒന്നാമത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. പകരം പ്രഭാസിന്റെ തന്നെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബഹുബലി 2 ആണ് ആ ചിത്രം. വെറും എട്ട് ദിവസം കൊണ്ടായിരിക്കും 900 കോടിയിലേറെ കളക്ഷൻ ചിത്രം സ്വന്തമാക്കിയത്.
undefined
രണ്ടാം സ്ഥാനത്താണ് കൽക്കി 2898 എഡി. റിലീസ് ചെയ്ത പതിനൊന്ന് ദിവസം കൊണ്ടാണ് ഈ റെക്കോർഡ് കൽക്കി സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 910കോടിയാണ് ആഗോളതലത്തിൽ കൽക്കി നേടിയിരിക്കുന്നത്. മൂന്നാം സ്ഥാനം രാം ചരണിനെയും ജൂനിയർ എൻടിആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി അണിയിച്ചൊരുക്കിയ ആർആർആർ എന്ന ചിത്രമാണ്. പതിനൊന്ന് ദിവസത്തിൽ തന്നെയാണ് ആർആർആറും 900 കോടി പിന്നിട്ടത്.
മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച്; നിറ സാന്നിധ്യമായി സുരേഷ് ഗോപി, യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്
തൊട്ട് പിന്നാലെ കെജിഎഫ് 2 ആണ്. പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ യഷ് നായകനായി എത്തിയ ഈ ചിത്രം പന്ത്രണ്ട് ദിവസം കൊണ്ടാണ് 900 കോടി കടന്നത്. അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാൻ ചിത്രം ആണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ജനശ്രദ്ധനേടിയ ജവാൻ ആണ് ആ സിനിമ. പതിമൂന്ന് ദിവസം കൊണ്ടായിരുന്നു ജവാൻ ഈ കടമ്പ കടന്നത്. ആറ്റ്ലി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..