വേഗതയില്‍ മുന്നില്‍ ആര്? ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ 5 മലയാള ചിത്രങ്ങള്‍

By Web Team  |  First Published May 12, 2023, 4:34 PM IST

ഒരാഴ്ച കൊണ്ടാണ് 2018 ന്‍റെ നേട്ടം


തെന്നിന്ത്യയിലെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോട് ബജറ്റിലോ കളക്ഷനിലോ ഒന്നും മത്സരിക്കാനാവില്ലെങ്കിലും ബോക്സ് ഓഫീസില്‍ മലയാള സിനിമയും മുന്നോട്ട് തന്നെയാണ്. ഓടിയ ദിവസങ്ങളുടെ എണ്ണം നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് മാറി എത്ര വേഗത്തില്‍ കോടി ക്ലബ്ബുകളില്‍ എത്തി എന്നതിലാണ് ഇന്ന് ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധ. ലൂസിഫറിലൂടെ 200 കോടി ക്ലബ്ബില്‍ വരെ മലയാള സിനിമ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2018 തിയറ്ററുകളില്‍ വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുമ്പോള്‍ ഒരു പട്ടികയാണ് ചുവടെ. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ 5 മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.

തിയറ്ററുകളിലെത്തി ഒരാഴ്ച കൊണ്ട് 2018 50 കോടി ക്ലബ്ബില്‍ എത്തിയതായി അണിയറക്കാര്‍ അറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫര്‍ ആണ്. ഇതരഭാഷാ ചിത്രങ്ങളെ അനുസ്മരിപ്പിക്കുംവിധം വെറും നാല് ദിവസങ്ങളിലാണ് ചിത്രത്തിന്‍റെ 50 കോടി നേട്ടം. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പായി എത്തിയ കുറുപ്പാണ് പട്ടികയില്‍ രണ്ടാമത്. 5 ദിവസത്തെ കളക്ഷനും പ്രിവ്യൂ പ്രദര്‍ശനങ്ങളും ചേര്‍ത്താണ് ചിത്രത്തിന്‍റെ 50 കോടി നേട്ടം.

Latest Videos

undefined

 

അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വമാണ് മൂന്നാം സ്ഥാനത്ത്. ആറ് ദിവസം എടുത്താണ് ചിത്രം 50 കോടി ക്ലബ്ബില്‍ പ്രവേശിച്ചത്. നാലാം സ്ഥാനത്ത് 2018 ആണ്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയാണ് ലിസ്റ്റില്‍ അഞ്ചാമത്. 11 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ എത്തിയത്.

ALSO READ : 'പെപ്പെ പുണ്യാളന്‍'; ആന്‍റണി വര്‍ഗീസിനെതിരെ വീണ്ടും ജൂഡ്

click me!